കോവിഡ് -19 ന്റെ മിക്ക ലക്ഷണങ്ങളും ജലദോഷമോ പനിയോ പോലെയാണെങ്കിലും, ഇത് കൊറോണ വൈറസ് അല്ലെങ്കില്‍ മറ്റേതെങ്കിലും വൈറല്‍ അണുബാധയാണോ എന്ന് നിര്‍ണ്ണയിക്കാന്‍ ആന്റിബോഡി, ആര്‍ടി-പിസിആര്‍ പരിശോധനകള്‍ സഹായിക്കുന്നു. അതേ സമയം മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ നിരവധി തെറ്റായ റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. അതായത് ആര്‍ടി-പിസിആര്‍ റിപ്പോര്‍ട്ട് നെഗറ്റീവ് ആയിരിക്കാം, പക്ഷേ നിങ്ങള്‍ക്ക് ലക്ഷണങ്ങളായ ശരീരവേദന, തലവേദന, ശ്വാസം മുട്ടല്‍ എന്നിവയുണ്ടെങ്കില്‍ ഇത് കോവിഡ് -19 ന്റെ സൂചനയാണ്. പരിശോധന റിപ്പോര്‍ട്ട് പരിഗണിക്കാതെ ഈ ലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം ഐസൊലേഷനും മരുന്നുകളും നല്‍കാനും വിദഗ്ദ്ധര്‍ ഇപ്പോള്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, കൊറോണ വൈറസുകളുടെ ശൃംഖല തകര്‍ക്കാന്‍ സഹായിക്കുന്നതിന് ചികിത്സയും വാക്സിനേഷനും പോലെ തന്നെ ടെസ്റ്റുകളും വളരെ പ്രധാനമാണെന്ന് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും നിരവധി തവണ വ്യക്തമാക്കിയിട്ടുണ്ട്. രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയാല്‍ ഐസൊലേഷനൊപ്പം പരിശോധനയും ഉറപ്പാക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊറോണ വൈറസിന്റെ അംശം കണ്ടെത്തുന്നതിന് നടത്തുന്ന കോവിഡ് പരിശോധനയില്‍ സാധാരണയായി മൂക്കില്‍ നിന്നോ വായില്‍ നിന്നോ സ്വാബ് ശേഖരിക്കുകയാണ് ചെയ്യുന്നത്. സാമ്ബിള്‍ ശേഖരിക്കുന്നതിനായി ടെസ്റ്റ് ഓണ്‍ലൈനായി (അല്ലെങ്കില്‍ ഫോണില്‍) ബുക്ക് ചെയ്യാം. അല്ലെങ്കില്‍ രോഗിക്ക് പരിശോധനയ്ക്കായി ഏതെങ്കിലും ടെസ്റ്റിംഗ് ലാബ് അല്ലെങ്കില്‍ ഹെല്‍ത്ത് കെയര്‍ സെന്ററുകള്‍ സന്ദര്‍ശിക്കാം. പോസിറ്റീവ് റിപ്പോര്‍ട്ട് ആണ് ലഭിക്കുന്നതെങ്കില്‍ നിങ്ങളുടെ മൂക്കിലെ സ്രവങ്ങളില്‍ കൊറോണ വൈറസ് കണ്ടെത്തി എന്ന സൂചനയാണ് നല്‍കുന്നത്. അതായത് നിങ്ങള്‍ രോഗബാധിതരാണെന്ന് സൂചിപ്പിക്കുന്നു.
–
ആര്‍ടി-പിസിആര്‍ ടെസ്റ്റുകള്‍ക്ക് പുറമേ ആന്റിബോഡി പരിശോധനകളും നടത്താറുണ്ട്. നിങ്ങളുടെ രക്തത്തിലെ കോവിഡ് -19 ആന്റിബോഡികള്‍ കണ്ടെത്തുന്നതിലൂടെ നിങ്ങള്‍ക്ക് മുമ്ബ് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ ഈ ടെസ്റ്റ് സഹായിക്കും. നിങ്ങള്‍ രോഗബാധിതരോ വാക്സിനേഷന് എടുത്തയുടനെയോ നിങ്ങളുടെ ശരീരത്തില്‍ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കുന്ന പ്രോട്ടീനുകളാണ് ആന്റിബോഡികളെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോള് (സിഡിസി) വിശദീകരിക്കുന്നു.
കോവിഡ്-19 ന് കാരണമാകുന്ന വൈറസ് ബാധയുണ്ടെന്ന് നിര്‍ണ്ണയിക്കാന്‍ ആന്റിബോഡി പരിശോധനകള്‍ ഉപയോഗിക്കുന്നത് അത്ര ഫലപ്രദമല്ല. ആര്‍ടി പിസിആര്‍ പരിശോധന വൈകുന്ന സന്ദര്‍ഭങ്ങളിലൊഴികെ ആന്റിബോഡി പരിശോധന നടത്തരുത്. നിങ്ങള്‍ക്ക് നിലവില്‍ അണുബാധയുണ്ടോ എന്ന് ആന്റിബോഡി പരിശോധന വ്യക്തമാക്കിയേക്കില്ല. കാരണം നിങ്ങളുടെ ശരീരത്തില്‍ ആന്റിബോഡികള്‍ നിര്‍മ്മിക്കാന്‍ അണുബാധയ്ക്ക് 1-3 ആഴ്ച വരെ സമയം എടുക്കും.
പോസിറ്റീവ് ആന്റിബോഡി ടെസ്റ്റിന്റെ അര്‍ത്ഥം നിങ്ങള്‍ മുമ്ബ് രോഗബാധിതരായിരിക്കാമെന്നും കൊറോണ വൈറസ് അണുബാധയെ പ്രതിരോധിക്കാന്‍ ആന്റിബോഡികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നുമാണ്. എന്നിരുന്നാലും, ഇന്ത്യയില്‍, പ്രത്യേകിച്ച് രണ്ടാം തരംഗത്തില്‍, ഒരു തവണ കോവിഡ് പോസിറ്റീവായ വ്യക്തികള്‍ വീണ്ടും കോവിഡ് പോസിറ്റീവായിട്ടുണ്ട്. അതിനാല്‍, പോസിറ്റീവ് ആന്റിബോഡി റിപ്പോര്‍ട്ട് നിങ്ങള്‍ക്ക് വീണ്ടും അണുബാധയുണ്ടാകില്ലെന്നതിന്റെ സര്‍ട്ടിഫിക്കറ്റല്ല.
Keywords: Covid 19, Coronavirus, RTPCR Test, Covid Test, കോവിഡ് 19, കൊറോണ വൈറസ്, ആര്‍ടിപിസിആര്‍, കോവിഡ് ടെസ്റ്റ്