തിരുവനന്തപുരം: അയോധ്യ കേസിലെ സുപ്രീംകോടതി വിധി എല്ലാവരും ഉള്‍ക്കൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . സുപ്രീംകോടതി വിധിയിലുള്ള പ്രതികരണങ്ങള്‍ നാടിന്റെ ഐക്യവും സമാധാനവും സംരക്ഷിച്ചുള്ളതാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അയോധ്യ കേസില്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കാന്‍ അനുമതി നല്‍കിയാണ് സുപ്രീം കോടതിയുടെ വിധി. മസ്ജിദ് നിര്‍മിക്കാന്‍ പകരം അഞ്ച്‌ഏക്കര്‍ തര്‍ക്കഭൂമിക്കു പുറത്ത് അയോധ്യയില്‍ത്തന്നെ അനുവദിക്കാനും കോടതി ഉത്തരവിട്ടത്. 2.77 ഏക്കര്‍ തര്‍ക്കഭൂമിയാണ് ക്ഷേത്രനിര്‍മാണത്തിന് വിട്ടുകൊടുത്തിരിക്കുന്നത്.