ഓച്ചിറ: ക്ലാപ്പന ആലുംപീടികയില്‍ വ്യാഴാഴ്ച രാത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ വന്‍ നഷ്ടം. കയര്‍ ഷെഡ്, സംഭരണശാല, ഒരു ലോഡ് കയറും വാഹനവും പൂര്‍ണമായി കത്തിനശിച്ചു.
കൂടാതെ, ഒരു ലോഡ് കയറും വാഹനവും ഭാഗികമായി കത്തി. ക്ലാപ്പന കോണത്തേരില്‍ രാജന്റെ ഉടമസ്ഥതയിലുള്ളതാണ് കയര്‍ഷെഡ്. കരുനാഗപ്പള്ളിയില്‍ നിന്ന് എത്തിയ അഗ്നിശമന സേനാ യൂനിറ്റാണ് തീ അണച്ചത്. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.