പാണ്ടിക്കാട്ടെ കൊലപാതകം ആസൂത്രിതമെന്ന് പൊലീസ്; ഗൂഢാലോചനയിലും അന്വേഷണം

മലപ്പുറം : പാണ്ടിക്കാട് ഒറോമ്ബുറത്ത് മുസ്ലീം ലീഗ് അനുഭാവി കുത്തേറ്റ് മരിച്ച കേസില്‍ അറസ്റ്റിലായ 4 പേരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കൊലപാതകത്തിന് മുന്‍പ് നടന്ന ഗൂഢാലോചനയും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.

ഒറോമ്ബൊറത്ത് കിഴക്കുമ്ബറമ്ബില്‍ മൊയ്തീന്‍ ബാപ്പു, മകന്‍ നിസാം, മൊയ്തീന്‍ ബാപ്പുവിന്റെ സഹോദരന്‍ മജീദ് ബാഷ എന്ന അബ്ദുല്‍ മജീദ്, നിസാമിന്റെ സുഹൃത്ത് അയലക്കര യാസര്‍ എന്ന കുഞ്ഞാണി എന്നിവരാണ് അറസ്റ്റിലായത്.

ഇവരില്‍ നിസാം സി.പി.എം പ്രവര്‍ത്തകനും അബ്ദുല്‍ മജീദ് മുന്‍ പി.ഡി.പി പ്രവര്‍ത്തകനുമാണ്. പ്രതികളെ മേലാറ്റൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്ത ശേഷം പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കും.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പുകാലത്ത് നടന്ന ആഹ്ലാദപ്രകടനുമായി ബന്ധപ്പെട്ട തര്‍ക്കമാണ് 2 കുടുംബങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി മാറിയതെന്ന് ജില്ല പൊലീസ് മേധാവി യു. അബ്ദുല്‍ കരീം വ്യക്തമാക്കിയിരുന്നു.

കൊലപാതകത്തിനു മുന്‍പുണ്ടായ സംഘര്‍ഷം ആസൂത്രിതമാണന്നാണ് പ്രാഥമികാന്വേഷണത്തില്‍ വ്യക്തമാകുന്നത്. ബന്ധുക്കളായ മൂന്നുപേര്‍ സംഭവസ്ഥലത്ത് എത്തും മുന്‍പെ നാലാംപ്രതിയായ നിസാമിന്റെ സുഹൃത്ത് യാസര്‍ എത്തിയിരുന്നു.

Related posts

Leave a Comment