ഇടിയുടെ ഇല്ലം, പെരുംദുരന്തം; ബസ് നിയന്ത്രണം വിട്ടയുടനെ ഡ്രൈവർ കുഴഞ്ഞുവീണു

പത്തനംതിട്ട: തിരുവല്ല പെരുന്തുരുത്തിയില്‍ നിയന്ത്രണം വിട്ട കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ മരിച്ചത് വിവാഹം നിശ്ചയിച്ച യുവാവും യുവതിയും. ചെങ്ങന്നൂര്‍ പിരളശ്ശേരി കാഞ്ഞിരംപറമ്ബില്‍ വീട്ടില്‍ പരേതനായ ചാക്കോ സാമുവേല്‍ -കുഞ്ഞമ്മ ദമ്ബതികളുടെ മകനും മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസിലെ ഡ്രൈവറുമായ ജെയിംസ് ചാക്കോയും (32), വെണ്‍മണി കല്യാത്ര പുലക്കടവ് ആന്‍സി ഭവനില്‍ സണ്ണി – ലിലാമ്മ ദമ്ബതികളുടെ മകള്‍ ആന്‍സി (26) യും ആണ് മരിച്ചത്. കംപ്യൂട്ടര്‍ പഠനം കഴിഞ്ഞ ആന്‍സിയെ കോട്ടയത്ത് ജോലിക്കുള്ള അഭിമുഖത്തില്‍ പങ്കെടുപ്പിച്ച്‌ തിരികെ ചെങ്ങന്നൂരിലേക്ക് മടങ്ങിവരുന്ന വഴിയായിരുന്നു അപകടം.മുളക്കുഴ സെന്‍റ് ഗ്രീഗോറിയോസ് സ്കൂള്‍ ബസ് ഡ്രൈവറാണ് ജെയിംസ്.ഇന്നലെ വൈകിട്ട് 4.10ന് എംസി റോഡില്‍ പെരുന്തുരുത്തിയിലാണ് അപകടം. കോട്ടയത്തുനിന്നു പത്തനംതിട്ടയിലേക്കു വരികയായിരുന്ന കോട്ടയം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസ് ആണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ 22 പേര്‍ക്ക് പരുക്കേറ്റു. പന്നിക്കുഴി പാലം കഴിഞ്ഞ ചെറിയ വളവിലെത്തിയപ്പോള്‍ ബസ് നിയന്ത്രണം വിട്ട് റോഡിന്റെ ഇടതുവശത്തേക്ക് പാഞ്ഞുകയറുകയായിരുന്നു. റോഡിന്റെ വശംചേര്‍ന്നു പോകുകയായിരുന്ന സ്കൂട്ടര്‍ ഇടിച്ചുതെറിപ്പിച്ച ശേഷം കണ്ണടക്കടയില്‍ ഇടിച്ചാണ് ബസ് നിന്നത്.ബസിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. കടയില്‍ ഈ സമയം രണ്ടു ജീവനക്കാര്‍ ഉണ്ടായിരുന്നെങ്കിലും പരുക്കില്ല.അതേസമയം, ബസിന്റെ നിയന്ത്രണം വിട്ടയുടനെ ഡ്രൈവര്‍ കുഴഞ്ഞുവീണതായി ദൃക്സാക്ഷി പറഞ്ഞു.

Related posts

Leave a Comment