ചെന്നൈ: മുത്തൂറ്റ് ഫിനാന്‍സില്‍ വന്‍ കവര്‍ച്ച. മുത്തൂറ്റ് ഫിനാന്‍സിന്റെ തമിഴ്‌നാട് കൃഷ്‌ണഗിരി ഹൊസൂര്‍ ശാഖയിലാണ് തോക്കുചൂണ്ടി കൊളളസംഘം ഏഴുകോടി രൂപയുടെ സ്വര്‍ണം കവര്‍ന്നത്.
രാവിലെ പത്ത് മണിയ്‌ക്ക് ശാഖ തുറന്ന ഉടനെ തന്നെ അവിടേക്ക് മുഖംമൂടി ധരിച്ചെത്തിയ ആറംഗ സംഘമാണ് കൊളള നടത്തിയത്. മാനേജറെ ഉള്‍പ്പടെ കെട്ടിയിട്ടായിരുന്നു കവര്‍ച്ച നടത്തിയത്. ഏഴ് കോടി രൂപയുടെ സ്വര്‍ണത്തിനൊപ്പം 96,000 രൂപയും കൊളളസംഘം കൊണ്ടുപോയി.അതേസമയം സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിലും പൊലീസ് അന്വേഷണം നടത്തുകയാണ്. രണ്ടാഴ്‍ച മുമ്ബ് മുത്തൂറ്റിന്‍റെ ഇതേശാഖയില്‍ കവര്‍ച്ചാശ്രമം നടന്നിരുന്നു. ഇതിന്റെ അന്വേഷണം നടക്കവെയാണ് നാടിനെ നടുക്കി മറ്റൊരു കവര്‍ച്ച കൂടി നടന്നിരിക്കുന്നത്.