കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം; യുഡിഎഫിലെ തൊഴുത്തില്‍കുത്താണ് തോല്‍വിക്ക് കാരണമെന്ന് ലീഗ്

കൊച്ചി: കളമശേരി നഗരസഭ മുപ്പത്തിയേഴാം വാര്‍ഡില്‍ എല്‍ഡിഎഫിന് അട്ടിമറിജയം. ഇടത് സ്വതന്ത്രന്‍ റഫീഖ് മരയ്ക്കാറാണ് 64 വോട്ടിന് ജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി റഫീഖ് മറയ്ക്കാറിന് ലഭിച്ചത് 308 വോട്ട്. യുഡിഎഫ് സ്ഥാനാര്‍ഥി വി.എസ് സമീലിന് ലഭിച്ചത് 244 വോട്ട്. ‌കോണ്‍ഗ്രസ്‌ സ്വതന്ത്ര സ്ഥാനാര്‍ഥി ഷിബു സിദ്ദിഖ് നേടിയത് 207 വോട്ട്.

കോണ്‍ഗ്രസ് സ്വതന്ത്രന്‍ പിടിച്ച വോട്ടാണ് യുഎഡിഎഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിക്ക് കാരണമായത്. യുഡിഎഫ് 21, എല്‍ഡിഎഫ് 20 എന്നാണ് കക്ഷിനില. നിലവില്‍ ഭരണത്തെ ബാധിക്കില്ല. എന്നാല്‍ അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ ഭരണം പിടിക്കാനാവുമെന്നും വിമതര്‍ യുഡിഎഫിനെ കൈവിടുമെന്നും റഫീഖ് മരയ്ക്കാര്‍ പറഞ്ഞു.
അതേസമയം യുഡിഎഫിലെ തൊഴുത്തില്‍കുത്താണ് തോല്‍വിക്ക് കാരണമെന്ന് ലീഗ് പരാതിപ്പെട്ടു. കെപിസിസിക്കും ഡിസിസിക്കും പരാതി നല്‍കി.

മൂന്ന് ലീഗ് അംഗങ്ങളുടെ പിന്തുണയോടെയാണ് നിലവിലെ ഭരണം. നടപടിയില്ലെങ്കില്‍ ലീഗ് യോഗം ചേര്‍ന്ന് ഭാവിപരിപാടി തീരുമാനിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.

Related posts

Leave a Comment