നന്ദിഗ്രാം: നിയമസഭ തെരഞ്ഞെടുപ്പില്‍ നന്ദി ഗ്രാമില്‍നിന്ന് ജനവിധി തേടുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. മേയ് മാസമാകും തെരഞ്ഞെടുപ്പ്.
‘ഞാന്‍ നന്ദിഗ്രാമില്‍ മത്സരിക്കും. നന്ദിഗ്രാം എന്റെ ഭാഗ്യസ്ഥലമാണ്’ -നഗരത്തില്‍ നടന്ന പൊതുയോഗത്തില്‍ മമത ബാനര്‍ജി പറഞ്ഞു.
തൃണമൂലില്‍നിന്ന് ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ മണ്ഡലമാണ് നന്ദിഗ്രാം.മമത ബാനര്‍ജി നന്ദിഗ്രാമില്‍ നില്‍ക്കുന്നതോടെ ബി.ജെ.പിയുമായുള്ള പോരാട്ടം ശക്തമാകും.
മമതയെ ബംഗാളില്‍ അധികാരത്തിലെത്തിക്കുന്നതില്‍ നന്ദിഗ്രാം പ്രക്ഷോഭം വലിയ പങ്ക് വഹിച്ചിരുന്നു. ബംഗാള്‍ പിടിക്കാന്‍ ലക്ഷ്യമിട്ട് ബി.ജെ.പി തൃണമൂലിന്റെ നിരവധി നേതാക്കളെ ബി.ജെ.പിയിലെത്തിച്ചിരുന്നു. ഇതോടെ മമത ബാനര്‍ജി കടുത്ത വെല്ലുവിളിയാണ് സംസ്ഥാനത്ത് നേരി