സമരം തുടരവെ കര്‍ഷക സംഘടനാ നേതാവിന് എന്‍ ഐ എ നോട്ടീസ്

ന്യൂഡല്‍ഹി | കരിനിയമങ്ങള്‍ക്കെതിരെ ഈ മാസം 26ന് കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്താനൊരുങ്ങവെ കര്‍ഷക സംഘടനാ നേതാവിന് എന്‍ ഐ എ നോട്ടീസ് നല്‍കി . സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സയോടാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയത്.

സിക്ക് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്പതാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടതിനെത്തുടര്‍ന്ന് കര്‍ഷക സമരം തുടരുകയാണ്. ഇതിനിടെയാണ് എന്‍ ഐ എ നടപടിയെന്നതും ശ്രദ്ധേയമാണ്.

19ന് വീണ്ടും ചര്‍ച്ച നടത്തും. വെള്ളിയാഴ്ച നടന്ന ചര്‍ച്ച വലിയ പരാജയമായിരുന്നുവെന്ന്‌ഓള്‍ ഇന്ത്യ കിസാന്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി അംഗം ഡോ. ദര്‍ശന്‍ പാല്‍ പ്രതികരിച്ചു. ജനുവരി 26ന് എന്തുവന്നാലും കര്‍ഷകര്‍ ട്രാക്ടര്‍ റാലി നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment