കോട്ടയത്തും കുട്ടനാടും പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: ( 04.01.2021) സംസ്ഥാനത്ത് രണ്ടിടത്ത് പക്ഷിപനി സ്ഥിരീകരിച്ചു. കോട്ടയത്തും കുട്ടനാടുമാണ് പക്ഷിപ്പനി സ്ഥരീകരിച്ചതെന്ന് മന്ത്രി കെ രാജു അറിയിച്ചു. ഒ5 ച8 എന്ന വൈറസാണ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. കോട്ടയം നിണ്ടൂരും കുട്ടനാട്ടിലുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തിരുന്നു. ഭോപ്പാലിലെ ലാബിലെ പരിശോധനയിലാണ് രോഗം സ്ഥരീകരിച്ചത്. എട്ട് സാമ്ബിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ചയാണ് പരിശോധന റിപോര്‍ട് സമര്‍പ്പിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി പറഞ്ഞു. വൈറസ് പടരുന്നത് തടയാനും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കാനും ദ്രുതകര്‍മസേനയെ വിന്യസിക്കും. കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ഉടന്‍ തുടങ്ങുമെന്നും മന്ത്രി രാജു അറിയിച്ചു.

താറാവുകള്‍ ചത്ത പരിധിയിലുള്ള ഒരു കിലോമീറ്ററിനുള്ളില്‍ വരുന്ന പക്ഷികളെ നശിപ്പിക്കാനാണ് തീരുമാനം. അലങ്കാര പക്ഷികള്‍, വളര്‍ത്തു പക്ഷികള്‍ ഉള്‍പ്പെടെ ഇതില്‍ വരും. കര്‍ഷകര്‍ക്ക് സംഭവിച്ച നഷ്ടപരിഹാരം മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച്‌ മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കേന്ദ്ര നിര്‍ദേശ പ്രകാരം തുടര്‍നടപടി സ്വീകരിക്കും. മറ്റ് ഭാഗങ്ങളിലേക്ക് പടരാതിരിക്കാന്‍ കരുതല്‍ നടപടിയെടുത്തിട്ടുണ്ട്.

Related posts

Leave a Comment