1.1 ഡിഗ്രിയില്‍ തണുത്ത് വിറച്ച്‌ ഡല്‍ഹി; 15 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ തണുപ്പ്

പുതുവര്‍ഷത്തില്‍ കൊടും തണുപ്പില്‍ മരവിച്ച്‌ രാജ്യ തലസ്ഥാനം. ഇന്ന് രാവിലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ താപനില 1.1 ഡിഗ്രി സെല്‍ഷ്യസാണ്. നാലാം ദിവസവും ശീതക്കാറ്റും തുടരുന്നു.

15 വര്‍ഷത്തിനിടയില്‍ രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ താപനിലയിലാണ് ഇന്ന് ഡല്‍ഹിയില്‍ അനുഭവപ്പെട്ടത്. 2006 ജനുവരി എട്ടിനാണ് ഇതിന് മുമ്ബ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. 0.2 ആയിരുന്നു അന്ന് ഡല്‍ഹിയിലെ തണുപ്പ്. മുന്നിലുള്ളത് കാണാനാകാത്ത തരത്തിലുള്ള മൂടല്‍ മഞ്ഞ് ഡ‍ല്‍ഹിയിലെ ഗതാഗതത്തേയും ബാധിച്ചു.

Related posts

Leave a Comment