പുതുവര്‍ഷം ആദ്യമെത്തിയത് കിരിബാസ് ദ്വീപില്‍ : ആഘോഷത്തില്‍ ലോക ജനത

കോവിഡ് മഹാമാരിക്കിടയിലും പ്രതീക്ഷയോടെ പുതുവര്‍ഷത്തെ വരവേറ്റ് ലോകം. പസിഫിക് സമുദ്രത്തിലെ സമാവോ കിരിബാസ് ദ്വീപുകളിലാണ് 2021 ആദ്യമെത്തിയത്. തൊട്ടുപിന്നാലെ ന്യൂസീലന്‍ഡിലും പുതുവര്‍ഷമെത്തി. ന്യൂസീലന്‍ഡില്‍ ഓക്‌ലന്‍ഡിലും വെല്ലിങ്ടനിലുമാണ് ആദ്യം പുതുവര്‍ഷം പിറന്നത്.

സെന്‍ട്രല്‍ ഓക്‌ലന്‍ഡിലെ വിക്ടോറിയ സെന്റ് വെസ്റ്റില്‍ ആയിരക്കണക്കിനാളുകള്‍ പുതുവര്‍ഷ പുലരിയെ വരവേല്‍ക്കാനെത്തി. സ്കൈ ടവറില്‍ നടന്ന വെടിക്കെട്ട് ആര്‍പ്പുവിളികളോടെയാണ് ജനം എതിരേറ്റത്. ന്യൂസിലന്‍ഡിനുശേഷം ഓസ്ട്രേലിയയിലാണു പുതുവര്‍ഷമെത്തുക.

Related posts

Leave a Comment