തിരുവനന്തപുരം: നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവതരിപ്പിച്ച പ്രമേയത്തെ എതിര്‍ത്തില്ലെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ. അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും പൊതുഅഭിപ്രായത്തെ മാനിച്ചു. പ്രമേയത്തിലെ ചില പരാമര്‍ശങ്ങളെ എതിര്‍ക്കുന്നു. കേരളസഭയുടെ പൊതുവികാരമാണ് പ്രമേയത്തിലുള്ളത്. പ്രമേയം പാസാക്കിയത് ഏകകണ്ഠമായാണെന്നും രാജഗോപാല്‍ പറഞ്ഞു.
താന്‍ പ്രമേയത്തെ അനുകൂലിക്കുകയാണ് ചെയ്തത്. പ്രമേയത്തില്‍ പറഞ്ഞിട്ടുള്ള ചില കാര്യങ്ങളില്‍ അഭിപ്രായവ്യത്യാസം ഉണ്ട്. അത് ചൂണ്ടിക്കാണിച്ചു. എന്നാല്‍ സമഗ്രമായ പ്രമേയത്തെ പിന്തുണയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിനെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ ബിജെപിക്കാരന് ആയതുകൊണ്ട് എതിര്‍ക്കുന്നത് ശരിയല്ല. അതുകൊണ്ട് പ്രമേയത്തെ എതിര്‍ത്തില്ല. ഒന്നിച്ചു നില്‍ക്കണം എന്നതാണ് പൊതു അഭിപ്രായം. ആ നിലപാട് സ്വീകരിക്കുകയാണ് ചെയ്തത്. അത് ഡമോക്രാറ്റിക് സ്പിരിറ്റ് ആണ് എന്നതാണ് തന്റെ വ്യാഖ്യാനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഒ. രാജഗോപാല്‍ സഭയ്ക്കുള്ളില്‍ പറഞ്ഞതാണ് പാര്‍ട്ടി നിലപാടെന്നും പ്രമേയത്തെ സഭയ്ക്കുള്ളില്‍ അദ്ദേഹം എതിര്‍ത്തുവെന്നും ജെ.ആര്. പത്മകുമാര്‍ പറഞ്ഞു. വിഷയം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും പിന്നീട് പ്രതികരിക്കാമെന്നും കെ. സുരേന്ദ്രന് പറഞ്ഞു.
The post പ്രമേയത്തെ അനുകൂലിച്ച് ബിജെപിയെ വെട്ടിലാക്കി ഒ. രാജഗോപാല്‍