പ്രമേയത്തെ എതിർത്തില്ല; പൊതു അഭിപ്രായത്തെ മാനിച്ചു: ഒ.രാജഗോപാൽ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ പാ​സാ​ക്കി​യ കാ​ര്‍​ഷി​ക നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രാ​യ പ്ര​മേ​യ​ത്തെ അ​നു​കൂ​ലി​ച്ചു സം​സ്ഥാ​ന​ത്തെ ഏ​ക ബി​ജെ​പി എം​എ​ല്‍​എ ഒ. ​രാ​ജ​ഗോ​പാ​ല്‍. പ്ര​മേ​യം പാ​സാ​ക്കി​യ​ത് ഏ​ക​ക​ണ്ഠ​മെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു വ്യ​ക്ത​മാ​ക്കി. നിയമസഭയുടെ പൊതു അഭിപ്രായത്തെ താന്‍ മാനിച്ചു. സംസാരിക്കാന്‍ സമയം ലഭിച്ചപ്പോള്‍ തന്റെ അഭിപ്രായം പറഞ്ഞുവെന്നും രാജഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രമേയം ശബ്ദവോട്ടോടെ പാസാക്കിയപ്പോള്‍ ബിജെപി അംഗം ഒ രാജഗോപാല്‍ നിയമ സഭയിലുണ്ടായിരുന്നിട്ടും എതിര്‍ത്തില്ല. നിയമസഭയില്‍ സംസാരിച്ചപ്പോഴും പ്രമേയത്തെ അദ്ദേഹം എതിര്‍ത്തിരുന്നില്ല. നേ​ര​ത്തെ, സ​ഭ​യി​ല്‍ സം​സാ​രി​ക്കാ​ന്‍ അ​വ​സ​രം ല​ഭി​ച്ച​പ്പോ​ള്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ കാ​ര്‍​ഷി​ക നി​യ​മ​ത്തെ അ​നു​കൂ​ലി​ച്ചാ​ണു രാ​ജ​ഗോ​പാ​ല്‍ സം​സാ​രി​ച്ച​ത്. ക​ര്‍​ഷ​ക​ര്‍​ക്കു നേ​ട്ട​മു​ണ്ടാ​കു​ന്ന​തി​നു വേ​ണ്ടി​യാ​ണ് നി​യ​മ​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ന്നാ​ല്‍ പ്ര​മേ​യം വോ​ട്ടി​നി​ട്ട​പ്പോ​ള്‍ രാ​ജ​ഗോ​പാ​ല്‍ എ​തി​ര്‍​ത്തി​ല്ല. പ്ര​മേ​യം എ​തി​ര്‍​പ്പി​ല്ലാ​തെ പാ​സാ​യെ​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment