ചിട്ടി പണം നല്‍കാനുള്ളവരോട് ഇന്ന് എത്താന്‍ പറഞ്ഞ ശേഷം കുടുംബം ഒന്നാകെ ജീവനൊടുക്കി; പെരുമ്ബാവൂരിനെ കരയിച്ച്‌ ചേലാമറ്റം ബിജുവിന്റേയും കുടുംബത്തിന്റേയും ആത്മഹത്യ

പെരുമ്ബാവൂര്‍: പണം നല്‍കാനുള്ളവള്ളവരോട് ഇന്ന് വീട്ടിലെത്താന്‍ പറഞ്ഞത് കഴിഞ്ഞ ദിവസങ്ങളില്‍. ചിലരോടൊക്കെ നേരിലും മറ്റുചിലരോട് ഫോണിലും വിവരമറിയിച്ചിരുന്നതായും സൂചന. സ്ത്രീകളടക്കമുള്ളവര്‍ വീട്ടിലെത്തി ബഹളം വച്ചിരുന്നതും താങ്ങാനായില്ല. കുടംബക്കാരുമായി അകല്‍ച്ചയിലായിരുന്നതിനാല്‍ ആരും തിരിഞ്ഞുനോക്കാനുമുണ്ടായിരുന്നില്ല. കൂട്ടമരണം പുറത്തറിഞ്ഞത് അയല്‍ക്കാരന്‍ പാല് വാങ്ങാന്‍ എത്തിയപ്പോള്‍.

ചേലാമറ്റം പാറപ്പുറത്തുകൂടി വീട്ടില്‍ പത്ഭനാഭന്‍ മകന്‍ ബിജു (46) ഭാര്യ വണ്ണപ്പുറം മാങ്കുഴിക്കല്‍ അമ്ബിളി (39) മകള്‍ ആദിത്യ (15) മകന്‍ അര്‍ജുന്‍(13) എന്നിവരെ ഇന്ന് രാവിലെയാണ് വീടിനകത്ത് ഇരു കയറിലായി തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കടം കയറിയാണ് ആത്മഹത്യയാണെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

ചിട്ടിനടത്തിയിരുന്ന ബിജുവിന് 30 ലക്ഷത്തോളം രൂപയുടെ ബാധ്യതയുണ്ടായിരുന്നതായും കടക്കാരില്‍ ചിലര്‍ വീട്ടിലെത്തി ബഹളം വച്ചിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഇവരില്‍ ചിലരോട് ഡിസംബര്‍ 31 നകം നല്‍കാമെന്ന് പറഞ്ഞാണ് ബിജു തിരിച്ചയച്ചതെന്നും ഇതിനെത്തുടര്‍ന്നുള്ള അപമാനത്താലും വിഷമത്താലുമാണ് കുടംബം ജീവനൊടുക്കിയതെന്നുമാണ് നിഗമനം.

ഹാളിലെ ഹുക്കില്‍ പിതാവും മകനും കിടപ്പുമുറിയിലെ ഹുക്കില്‍ അമ്മയും മകളുമാണ് ഒരു കയറില്‍ ഇരുവശത്തുമായി തൂങ്ങിയ നിലിയില്‍ കാണപ്പെട്ടിട്ടുള്ളത്. വീടിന്റെ ചുമരില്‍ മൂന്നിടത്ത് തന്റെ ബന്ധുക്കളെയാരെയും മൃതദേഹം കാണാന്‍ അനുവദിക്കരുതെന്ന് എഴുതി വച്ചിട്ടുണ്ട്. ആത്മഹത്യാ കുറിപ്പായി ഇതിനെ പൊലീസ് കാണുന്നു.

ബിജു അയല്‍വീടുകളില്‍ പാല്‍ നല്‍കിയിരുന്നെന്നും സമയം കഴിഞ്ഞിട്ടും പാല്‍ ലഭിക്കാത്തതിനാല്‍ അയല്‍ക്കാരില്‍ ഒരാള്‍ വീട്ടിലെത്തിയപ്പോള്‍ ഭിത്തിയിലെ എഴുത്ത് കണ്ടെന്നും തുടര്‍ന്ന് വിവരം ബന്ധുക്കളെ അറിയിക്കുകയായിരുന്നെന്നുമാണ് അറിയുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.താമസിയാതെ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിക്കും.

Related posts

Leave a Comment