തിരുവനന്തപുരത്ത് അമ്മയെ ക്രൂരമായി മര്‍ദിച്ച സംഭവം; മകന്‍ അറസ്റ്റില്‍

തിരുവനന്തപുരം: ( 30.12.2020) തിരുവനന്തപുരം വര്‍ക്കലയില്‍ അമ്മയെ അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ മകന്‍ അറസ്റ്റില്‍. വര്‍ക്കല സ്വദേശി റസാഖ് ആണ് അറസ്റ്റിലായത്. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വര്‍ക്കല ഇടവയില്‍ നിന്നാണ് ഈ ക്രൂരദൃശ്യങ്ങള്‍ പുറത്തുവന്നത്.

അമ്മയെ തൊഴിക്കുന്നതിന്റെയും അടിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി വിദേശത്തുള്ള അച്ഛന് അയച്ചുകൊടുക്കുകയായിരുന്നു. അതേസമയം സംഭവത്തില്‍ തനിക്ക് പരാതിയില്ലെന്ന് അമ്മ പറഞ്ഞു. എന്നാല്‍ പ്രതിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.

Related posts

Leave a Comment