ആലപ്പുഴ: മാവേലിക്കര തഴക്കരയില്‍ വാടകയ്ക്കു താമസിക്കുന്ന യുവതിയുടെ വീടിനുള്ളില്‍നിന്നും കഞ്ചാവ് പിടിച്ചെടുത്തു. രണ്ടാം പ്രതി കായംകുളം ചേരാവള്ളി തയ്യില്‍ തെക്കതില്‍ വീട്ടില്‍ നിമ്മിയെ (32) പൊലീസ് അറസ്റ്റു ചെയ്തു. വീട്ടിലും കാറിലും നിന്നുമായി 29 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്.കൂടാതെ 4.5 ലിറ്റര്‍ വാറ്റുചാരായവും 40 ലിറ്റര്‍ കോട വാറ്റ് ഉപകരണങ്ങളും 1785 പായ്ക്കറ്റ് ഹാന്‍സും പൊലീസ് പിടിച്ചെടുത്തു.ആലപ്പുഴ ജില്ലാ പൊലീസ് മേധാവി സാബുവിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്. ഒന്നാം പ്രതി മാവേലിക്കര പോനകം എബനേസര്‍ പുത്തന്‍വീട്ടില്‍ തോമസ് മകന് ലിജു ഉമ്മന്‍ തോമസി (40)ന് വേണ്ടി അന്വേഷണം നടത്തുകയാണ്.
കേരളം വാടകവീട്ടില്‍നിന്ന് വാറ്റു വാടകവീട്ടില്‍നിന്ന് വാറ്റു ചാരായവും ലഹരി ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു: യുവതി അറസ്റ്റില്‍
