ചെന്നൈ: തമിഴ് നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ അരുണ്‍ അലക്സാണ്ടര്‍ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാത്രി ചെന്നൈയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്.
കൊലമാവ് കോകില, ബിഗില്‍, കൈതി എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള അരുണ്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയാണ്. വിജയ് നായകനായ മാസ്റ്റര്‍ ആണ് അരുണ്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അവഞ്ചേഴ്സ്, അക്വാമാന് തുടങ്ങിയ ഹോളിവുഡ് സിനിമകള്‍ തമിഴിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് അടക്കം അരുണ്‍ ശബ്ദം നല്‍കിയിട്ടുണ്ട്. നയന്‍താര പ്രധാനവേഷത്തിലെത്തിയ കോലമാവ് കോകിലയിലൂടെയാണ് അരുണ്‍ ശ്രദ്ധനേടുന്നത്.
” നീ ഇത്ര പെട്ടെന്ന് വിട പറയുമെന്ന് വിചാരിച്ചില്ല, എനിക്കെന്റെ സങ്കടം നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല. നിങ്ങളൊരിക്കലും വിസ്മൃതിയിലേക്ക് പോകില്ല, എന്റെ ഹൃദയത്തിലെന്നും ജീവിക്കും” സംവിധായകന് ലോകേഷ് കനകരാജ് ട്വിറ്ററില്‍ കുറിച്ചു.
Dint expect you’ll leave us this soon na… couldn’t control my tears…you will be irreplaceable and you’ll always live in my heart na… pic.twitter.com/TcvJNTecAr
— Lokesh Kanagaraj (@Dir_Lokesh) December 28, 2020