രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന നടന് രജനികാന്ത് ചെന്നൈയില്‍ തിരിച്ചെത്തി. ഒരാഴ്ചയായി ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്.
ആരോഗ്യ പ്രശ്ങ്ങളെ തുടര്‍ന്ന് വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. വീട്ടില്‍ തിരിച്ചെത്തിയ രജനികാന്തിനെ ഭാര്യ ലത ആരതിയുഴിഞ്ഞ് വരവേല്‍ക്കുന്ന ചിത്രം ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം, ഈ മാസം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം നടത്താനിരിക്കെയാണ് രജനികാന്തിന്റെ ആരോഗ്യനില മോശമാകുന്നത്. നിലവില്‍ സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന അണ്ണാത്തെയില്‍ ആണ് താരം അഭിനയിക്കുന്നത്.