തിരുവനന്തപുരം: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച സംഭവത്തില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നാല്‍പ്പത്തിയൊന്ന് പേര് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായി. കുറ്റകൃത്യം ചെയ്തവരുടെ നിരകണ്ടു പോലീസ് പോലും അന്പരന്നു. ഉന്നത വിദ്യാഭാസവും ജോലിയുമുള്ള നിരവധി പേര് പോലീസിന്റെ റെയ്ഡില്‍ കുടുങ്ങി. ഒരു ഡോക്ടറും ഐടി പ്രഫഷണലും പോലീസ് ട്രെയിനിയും അറസ്റ്റിലായവരില്‍പെടുന്നു. സംസ്ഥാനത്തെ വിവിധ സ്ഥലങ്ങളില്‍ ഓപ്പറേഷന് പി ഹണ്ട് എന്ന പേരില്‍ നടത്തിയ റെയ്ഡിലാണ് വിദ്യാസന്പന്നരായവര് ഉള്‍പ്പെടെ അറസ്റ്റിലായത്. 339 കേസുകള്‍ ഇതിനൊടകം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 459 സ്ഥലങ്ങളിലാണ് ഇന്നലെ സൈബര്‍ഡോമിന്റെയും സൈബര്‍സെല്ലിന്റെയും സഹായത്തോടെ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്. ഓപ്പറേഷന് പി ഹണ്ടില്‍ നേരത്തെ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. മൂന്നാം ഘട്ട പരിശോധനയിലാണ് നാല്‍പ്പത്തിയൊന്നു പേര് ഇന്നലെ അറസ്റ്റിലായത്. കടുത്ത നടപടികളുമായി പോലീസ് മുന്നോട്ടു പോകുമെന്ന് എഡിജിപി മനോജ് എബ്രഹാം അറിയിച്ചു. ഇത്തരം സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുടര്‍ച്ചയായി പോലീസിന്റെ നിരീക്ഷണത്തില്‍ ആയിരിക്കും.
കുട്ടികളുടെ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ച സംഭവം; അറസ്റ്റിലായവരില്‍ പ്രഫഷണലുകളും പോലീസ് ട്രെയിനിയും; 41 പേര് അറസ്റ്റില്‍; 339 കേസുകള്‍ രജിസ്റ്റര്‍
