ഏലത്തോട്ടത്തില്‍ തൊഴിലാളി വെടിയേറ്റ് മരിച്ചു; സൂപ്രണ്ട് കസ്റ്റഡിയില്‍

ഇ​ടു​ക്കി: ഇടുക്കി ചിറ്റാമ്ബാറ ഏലത്തോട്ടത്തില്‍ അതിഥി തൊഴിലാളി വെടിയേറ്റ് മരിച്ചു. വെടിവച്ചത് തോട്ടം ഉടമയെന്ന് പൊലീസ് നല്‍കുന്ന സൂചന. മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ന്‍ സാ​ധി​ച്ചി​ട്ടി​ല്ല. മോ​ഷ്ടാ​വെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച്‌ വെ​ടി​വ​ച്ചു​വെ​ന്നാ​ണ് സൂ​ച​ന.

സം​ഭ​വ​ത്തി​ല്‍ ര​ണ്ട് പ്ര​തി​ക​ളാ​ണു​ള്ള​ത്. തോ​ട്ടം ഉ​ട​മ​യാ​ണ് ര​ണ്ടാം പ്ര​തി. ഇ​യാ​ള്‍ ഒ​ളി​വി​ലാ​ണ്. എസ്റ്റേറ്റ് സൂപ്രണ്ട് അനൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തോട്ടം ഉടമയുടെ പേരിലുള്ള ലൈസന്‍സുള്ള തോക്കില്‍ നിന്നാണ് വെടിയുതിര്‍ത്തത്. തോ‌​ട്ടം ഉ​ട​മ​യെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം പോ​ലീ​സ് ഊ​ര്‍​ജി​ത​മാ​ക്കി.

Related posts

Leave a Comment