മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അനു സിത്താര. ഇപ്പോളിതാ വീട്ടില്‍ ഉണ്ടായ തണ്ണീര്‍മത്തന്‍ മുറിക്കുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. വീട്ടില്‍ കൃഷി ചെയ്തുണ്ടാക്കിയ തണ്ണീര്‍മത്തന്‍ ചെടിയില്‍ നിന്നും മുറിച്ചെടുത്ത്, അടുക്കളയില്‍ കൊണ്ടു പോയി മുറിക്കുന്നതുമാണ് വീഡിയോയില്‍. വീടിന്റെ പുറകുവശത്താണ് തണ്ണീര്‍മത്തന്‍ വളരുന്നത്. കഴിച്ച തണ്ണിമത്തന്റെ വിത്തിട്ട് തനിയെ മുളച്ചതാണിതെന്ന് നേരത്തെ പങ്കുവെച്ച വീഡിയോയില്‍ അനു പറഞ്ഞിരുന്നു.
വീഡിയോയ്ക്ക് കമന്റുമായി നടി പ്രാചി തെഹ്ലാനും താരങ്ങളും ആരാധകരും എത്തിയിട്ടുണ്ട്. എനിക്കും വേണം അനു ചേച്ചി എന്നാണ് പ്രാചിയുടെ കമന്റ്. ഇങ്ങോട്ടേക്ക് വരൂ എന്ന മറുപടിയും അനു സിത്താര നല്‍കിയിട്ടുണ്ട്.
https://www.instagram.com/p/CI7tePsADvX/?utm_source=ig_web_button_share_sheet