എം ടി വാസുദേവന്‍, ഭരതന് കൂട്ടുകെട്ടില്‍ പിറന്ന വൈശാലി മലയാളത്തിലെ എക്കാലത്തേയും ക്ളാസിക് ചിത്രങ്ങളില്‍ ഒന്നാണ്. വൈശാലിയിലെ ക്ലാസിക് റൊമാന്റിക് രംഗങ്ങള്‍ക്ക് വീണ്ടും ജീവന് നല്‍കിയിരിക്കുകയാണ് മിഥുന് സാര്‍ക്കര എന്ന ഫോട്ടോഗ്രാഫര്‍. സോഷ്യല്‍ മീഡിയകളില്‍ വന്‍ ഹിറ്റായിരിക്കുകയാണ് വൈശാലി ഫോട്ടോഷൂട്ട്.
മലയാള സിനിമയിലെ ക്ലാസ്സിക്കുകളില്‍ ഒന്നാണ് 1988ഇല് എം ട്ടി ഭരതന് കൂട്ടുകെട്ടില്‍ പിറന്ന വൈശാലി. ഒരു ആശയം തോന്നിയപ്പോള്‍ ചങ്കുബ്രോയും അവന്റെ പെണ്ണും മുന്നോട്ട് വന്നുവെന്ന് മിഥുന് ഫേസ്ബുക്കില്‍ കുറിച്ചു. ഫോട്ടോഷൂട്ട് ഇതിനോടകം വൈറലായി കഴിഞ്ഞു