വാട്സാപ് ചാറ്റിന്റെ പേരിൽ തർക്കം: നെഞ്ചിൽ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ സുഹൃത്തുക്കള്‍ തമ്മിലുളള തര്‍ക്കത്തിനിടെ ഒരാള്‍ കുത്തേറ്റ് മരിച്ചു. ആറ്റിങ്ങല്‍ ചെമ്ബകമംഗലത്ത് ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവം. ചെമ്ബകമംഗലം സ്വദേശി വിഷ്‌ണുവാണ് മരിച്ചത്. 30 വയസായിരുന്നു.

സംഭവത്തില്‍ വിഷ്ണുവിന്റെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പോലീസ് അറസ്റ്റ് ചെയ്തു. മുന്‍ വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് പോലീസ് പറയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആ രംഭിച്ചു.

രാത്രി ഒന്‍പതര മണിയോടെ വിമലും മറ്റൊരു സുഹൃത്തും കൂടി വിഷ്ണുവിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടു പോവുകയായിരുന്നു. സമീപത്തെ നഴ്‌സിംഗ് ഹോസ്റ്റലിനടുത്ത് വച്ചു ഇവര്‍ തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടാവുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുന്നു. നെഞ്ചിലെ കുത്താണ് മരണത്തിന് കാരണം.

അടിപിടിക്കിടെ പരിക്കേറ്റതിനെത്തുടര്‍ന്ന് വിമലിനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലുള്ള വിമല്‍ പൊലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പോലീസ് കേസെടുത്തു.

Related posts

Leave a Comment