ജീവിതത്തില്‍ ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ വോട്ടുചെയ്തു: രാജ്മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: ആദ്യമായി കൈപ്പത്തിക്ക് അല്ലാതെ മറ്റൊരു ചിഹ്നത്തിന് വോട്ട് ചെയ്ത് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. ഇത്തവണ എം.പിക്ക് വോട്ടുള്ള വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിായി ലീഗ് പ്രതിനിധിയാണ് മത്സരരംഗത്തുള്ളത്. പടന്നക്കാട് എസ്‌എന്‍ യുപി സ്കൂളിലെ ബൂത്തിലായിരുന്നു രാജ്മോഹന്‍ ഉണ്ണിത്താന്റെ വോട്ട്.

“പതിനെട്ടാമത്തെ വയസ്സില്‍ വോട്ടവകാശം കിട്ടിയതു മുതല്‍ കൈപ്പത്തി ചിഹ്നത്തിനാണ് വോട്ടുചെയ്തിരുന്നത്. ഞാന്‍ ജീവിക്കുന്ന സ്ഥലം പഞ്ചായത്തില്‍നിന്ന് മുന്‍സിപ്പാലിറ്റിയും കോര്‍പറേഷനും ആയപ്പോഴും തദ്ദേശസ്വയംഭരണ, പാര്‍ലമെന്റ്, അസംബ്ലി തെരഞ്ഞെടുപ്പുകളിലും കൈപ്പത്തിക്കു മാത്രമാണ് വോട്ടുചെയ്തത്. ജീവിതത്തില്‍ ആദ്യമായി ‘ഏണി’ അടയാളത്തില്‍ വോട്ടു ചെയ്തു”- ഉണ്ണിത്താന്‍ പറഞ്ഞു.

Related posts

Leave a Comment