മലപ്പുറം: അപവാദ വ്യവസായങ്ങള്‍ അഭിരമിക്കുന്നവര്‍ ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കില്ലെന്നു സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും സത്യം പുറത്തുവരുമെന്നും സ്പീക്കര്‍ പറഞ്ഞു. തദ്ദേശതെരഞ്ഞെടുപ്പില്‍ ശക്തമായ ജനവികാരമുണ്ടാകുമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്. അപവാദങ്ങളില്‍ അഭിരമിക്കേണ്ടവരല്ല, വികസന കാര്യങ്ങളില്‍ ഇടപെടുന്നവരാണ് ഈ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്ന് സ്പീക്കര്‍ പറഞ്ഞു.
ബ്രേക്കിംഗ് ന്യൂസുകളിലെ ആഹ്ലാദത്തില്‍ വസ്തുത മറക്കരുത്. സത്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും പുറത്തുവരും. മുഖ്യമന്ത്രിക്കെതിരായ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന് പരിശോധിക്കുമെന്നും സ്പീക്കര്‍ എന്ന നിലയില്‍ അഭിപ്രായ പ്രകടനത്തിന് പരിമിതിയുണ്ടെന്നും അദ്ദേഹം കൂട്ടച്ചേര്‍ത്തു. നാടിന്റെ വികസനവും ഓരോ പ്രദേശങ്ങളില്‍ നടക്കേണ്ട വികസനവും ഏത് തരത്തില്‍ വേണമെന്ന് തെരഞ്ഞെടുക്കുകയാണ്. അതിനാല്‍ അപവാദങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ വിജയിക്കില്ല. ആരോപണങ്ങള്‍ എത്രത്തോളം ശരിയാണെന്ന് പൊതുസമൂഹം വിലയിരുത്തട്ടേയെന്നും സ്പീക്കര്‍ പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സ്പീക്കര്‍.
കെ സുരേന്ദ്രന്റെ ആരോപണങ്ങളില്‍ എത്രത്തോളം ശരിയാണെന്ന് പൊതുജനം മനസിലാക്കട്ടെ. ഇവയ്ക്കെതിരേ നിയമ നടപടി സ്വീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നു. മാധ്യമങ്ങള്‍ മൊഴികളോ റിപ്പോര്‍ട്ടുകളോ കണ്ടിട്ടല്ല റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ശ്രീരാമകൃഷ്ണന് വിമര്‍ശിച്ചു.