ലോ​ക്നാ​ഥ് ബെ​ഹ്‌​റ മാറുന്നു; ഇനി ​ത​ച്ച​ങ്ക​രി​യുടെ ഊഴം?

ക​ണ്ണൂ​ര്‍: ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ വി​ര​മി​ക്കു​ന്ന ഒ​ഴി​വി​ല്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​യാ​യി ഡി​ജി​പി ടോ​മി​ന്‍ ജെ. ​ത​ച്ച​ങ്ക​രി​യെ നി​യ​മി​ച്ചേ​ക്കും. നിലവില്‍ കേ​ര​ള ഫി​നാ​ന്‍​ഷ്യ​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍ സി​എം​ഡി​യാ​ണ് ത​ച്ച​ങ്ക​രി​. ഇ​തു​വ​രെ വ​ഹി​ച്ച ചു​മ​ത​ല​ക​ളി​ലെ​ല്ലാം വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍ കൊ​ണ്ടു വ​ന്ന ത​ച്ച​ങ്ക​രി​ക്കു പോ​ലീ​സ് ചീ​ഫി​ന്‍റെ പ​ദ​വി​യി​ലെ​ത്തു​ന്ന​തി​നു ത​ട​സ​മാ​യി നി​ന്ന കേ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള കു​രു​ക്കു​ക​ള്‍ ഒ​രോ​ന്നും ഇ​തി​ന​കം ഒ​ഴി​വാ​യി​ട്ടു​ണ്ട്. ത​ച്ച​ങ്ക​രി​യെ പോ​ലീ​സ് ചീ​ഫി​ന്‍​റെ പ​ദ​വി​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന മി​ക​വ് സം​ബ​ന്ധി​ച്ച വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ടും ഉ​ന്ന​ത ത​ല​ത്തി​ല്‍ ച​ര്‍​ച്ച ചെ​യ്ത​താ​യാ​ണ് അ​റി​യു​ന്ന​ത്. ഇ​തി​ല്‍ കെഐ​സ്‌ആ​ര്‍​ടി​സി എം​ഡി​യാ​യി​രു​ന്ന കാ​ല​ത്തെ ത​ച്ച​ങ്ക​രി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ടു​ത്തു പ​റ​യു​ന്നു​ണ്ട്. വി​ജി​ല​ന്‍​സ് ഡ​യ​റ​ക്ട​ര്‍ സു​ധേ​ഷ്കു​മാ​ര്‍, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സു​ര​ക്ഷാ ചു​മ​ത​ല​യു​ള്ള എ​സ്പി​ജി ഡ​യ​റ​ക്ട​ര്‍ അ​രു​ണ്‍​കു​മാ​ര്‍ സി​ന്‍​ഹ എ​ന്നി​വ​രാ​ണ് പോ​ലീ​സ് മേ​ധാ​വി​യുടെ പ​ദ​വി​യി​ലേ​ക്കു പ​രി​ഗ​ണി​ക്ക​ണി​ക്ക​പ്പെ​ടു​ന്ന മ​റ്റ് ര​ണ്ടു പേ​ര്‍.

Related posts

Leave a Comment