കൊല്‍ക്കത്ത: ബിജെപി അധ്യക്ഷന്‍ ജെ.പി. നഡ്ഡയ്ക്കെതിരെ ബംഗാളില്‍ അക്രമം ഉണ്ടായ സംഭവത്തില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് മുന്നറിയിപ്പുമായി ബംഗാള്‍ ഗവര്‍ണര്‍. അക്രമത്തിനു പിന്നാലെ മമത നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖറുടെ മുന്നറിയിപ്പ്. ദയവായി തീ കൊണ്ട് കളിക്കരുത് എന്നായിരുന്നു ഗവര്‍ണറുടെ പ്രതികരണം.
അതേസമയം ബംഗാളില്‍ നടന്ന അക്രമസംഭവങ്ങളില്‍ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സംസ്ഥാന പോലീസ് മേധാവിയേയും ചീഫ് സെക്രട്ടറിയേയും തിങ്കളാഴ്ച വിളിപ്പിച്ചിട്ടുണ്ട്.
വ്യാഴാഴ്ച ഒരു ദേശീയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവിനെ നഗ്നമായ ആക്രമിച്ചു. ഇതില്‍ സംസ്ഥാന ഭരണകൂടത്തിനും പങ്കുണ്ടെന്നും പരോക്ഷമായി അദേഹം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇത് ജനാധിപത്യത്തിന്റെ മരണമുന പോലെയാണെന്നും..’ഗവര്‍ണര്‍ പ്രതികരിച്ചു.
ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നഡ്ഡയ്ക്ക് നേരെ ബംഗാളില്‍ ആക്രമണം. ജെ.പി. നഡ്ഡയുടെ വാഹനവ്യൂഹം ഇഷ്ടികകളും കല്ലുകളും ഉപയോഗിച്ചാണ് ആക്രമിച്ചത്. ആക്രമണത്തില്‍ നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകളുണ്ട്. ആക്രമണത്തില്‍ ബിജെപി നേതാക്കള്‍ക്കു പരിക്കേറ്റു.
ആക്രമണത്തിന് പിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു. നഡ്ഡയുടെ വാഹനത്തിന് പുറമെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാഷ് വിജയ് വര്‍ഗീയുടെ വാഹനത്തിന് നേരെയും ആക്രമണുണ്ടായി. ചില മാധ്യമ വാഹനങ്ങള്‍ക്കു നേരെയും കല്ലേറുണ്ടായി.അക്രമികള്‍ കല്ലെറിയുന്നതിന്റെ ദൃശ്യങ്ങള്‍ വിജയ് വര്‍ഗീയ ട്വീറ്റ് ചെയ്തിട്ടുണ്ട്.
ദുര്‍ഗയുടെ കൃപയാണ് തന്നെ രക്ഷിച്ചതെന്നും, മമത ദസര്ക്കാരിന് അധികകാലം നിലനില്‍പ്പില്ലെന്നും ഗുണ്ടാരാജ് അവസാനനിപ്പിക്കുമെന്ന് ഉറപ്പുനല്കു്ന്നതായും നഡ്ഡ വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു.