ലക്നൗ:വീട്ടില്‍ നിന്നും ജോലി സ്ഥലത്തേക്ക് മടങ്ങി പോയ ഭര്‍ത്താവ് ഒപ്പം കൂട്ടാത്തതില്‍ മനംനൊന്ത യുവതി സിന്ദൂരം കഴിച്ച് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഭഡോഹി സ്വദേശിനിയായ സരസ്വതി ദേവി എന്ന 26കാരിയായ യുവതിയാണ് സിന്ദൂരം അമിതമായി കഴിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മരിച്ചത്. യുവതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്ബോള്‍ ഒപ്പം കൂട്ടണമെന്ന് യുവതി പറഞ്ഞിരുന്നു. എന്നാല്‍ ഭര്‍ത്താവ് ഈ ആവശ്യം നിരസിക്കുകയായിരുന്നു. രണ്ടര വയസുള്ള മകളെയും നോക്കി വീട്ടിലിരിക്കാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടത്. ഭര്‍ത്താവ് മടങ്ങിയതിന് പിന്നാലെ നെറ്റിയില്‍ അണിയാന്‍ വാങ്ങിയ സിന്ദൂരം യുവതി കഴിക്കുകയായിരുന്നു. ലെഡ്-മെര്‍ക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവില്‍ കഴിച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മകളെയും നോക്കി വീട്ടിലിരിക്കൂവെന്നു ഭർത്താവ്: സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്ത് 26കാരി
