ഡല്‍ഹിയില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ തറക്കല്ലിടല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു.
കര്‍ണാടകയിലെ ശൃംഗേരി മഠത്തില്‍ നിന്നുള്ള ആറ് പുരോഹിതരുടെ നേതൃത്വത്തില്‍ ആണ് ചടങ്ങുകള്‍ നടന്നത്. ചടങ്ങില്‍ കേന്ദ്രമന്ത്രിമാര്‍, എംപിമാര്‍, വിദേശ പ്രതിനിധികള്‍, മതനേതാക്കള്‍ എന്നിവരുള്‍പ്പെടെ 200 ഓളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനുള്ള കരാറെടുത്തിരിക്കുന്ന ടാറ്റ പ്രോജക്ടിന്റെ രത്തന്‍ ടാറ്റയും പങ്കെടുത്തു.
പാരിസ്ഥിതിക കാരണങ്ങളാല്‍ പദ്ധതിയെ ചോദ്യം ചെയ്ത് സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ സുപ്രീംകോടതി വാദം കേള്‍ക്കുന്നതിനാല്‍ നിര്‍മ്മാണം ഇപ്പോള്‍ ആരംഭിക്കാന്‍ കഴിയില്ല.