4 മാസത്തിനിടെ കൊല്ലപ്പെടുന്നത് അഞ്ചാമത്തെ സിപിഐ എം പ്രവര്‍ത്തകന്‍; ചോരക്കൊതിയടങ്ങാതെ എതിരാളികള്‍

കൊച്ചി > കഴിഞ്ഞ നാല് മാസത്തിനുള്ളിൽ രാഷ്ട്രീയ എതിരാളികളാൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ സിപിഐ എം പ്രവർത്ത കനാണ് കൊല്ലം മൺറോതുരുത്ത് സ്വദേശി മണിലാൽ (52). കൊലപാതകികളെല്ലാം കോണ്ഗ്രസ്-ആർ‌എസ്‌എസ് പ്രവർത്ത കരും. ബോധപൂർവ്വം സംഘർഷങ്ങൾ സൃഷ്ടിക്കുന്നതിനും, തെരഞ്ഞെടുപ്പ് ദുർബലപ്പെടുത്തുന്നതിനുമുള്ള സംഘപരിവാറിന്റെ രാഷ്ട്രീയ ഗൂഢലോചനയെ തുടര്ന്നാണ് മൺറോ തുരുത്തിൽ മണിലാൽ മരണപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രനിൽ നിന്നും അംഗത്വമെടുത്തയാളാണ് മുഖ്യപ്രതി അശോകൻ.

കായംകുളത്തെ സിയാദ്, വെഞ്ഞാറമൂട്ടിലെ ഹഖ് മുഹമ്മദ്, മിഥിലാജ് എന്നിവരെ ആഗസ്റ്റിൽ വെട്ടിക്കൊന്നത് കോണ്ഗ്രസുകാരാണ്. ഉന്നത കോണ്ഗ്രസ് നേതാക്കളുടെ ആസൂത്രണവും സഹായവും കൊലപാതകങ്ങൾക്ക് പിന്നിലുണ്ടെന്ന സംശയം പൊലീസ് അന്വേഷിച്ചുവരികയാണ്.
ഇതിനുശേഷം കഴിഞ്ഞ ഒക്ടോബർ നാലിനാണ് സിപിഐ എം തൃശൂർ പുതുശ്ശേരി കോളനി ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായ സനൂപ് ആർ‌എസ്‌എസ് കൊലക്കത്തിക്ക് ഇരയായത്. ബാല്യത്തിലേ മാതാപിതാക്കൾ നഷ്ടപ്പെട്ട സനൂപ് വല്യമ്മയുടെ സംരക്ഷണയിലാണ് വളർന്നത്. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉച്ചഭക്ഷണ വിതരണം കഴിഞ്ഞ് മടങ്ങവേയാണ് സനൂപിനെ ആർ‌എസ്‌എസ് ക്രിമിനൽ സംഘം ആക്രമിച്ചു കൊലപ്പെടുത്തിയത്. സനൂപിനൊപ്പമുണ്ടായിരുന്ന മറ്റ് മൂന്ന് പേർക്കും വെട്ടേറ്റിരുന്നു.

തെരഞ്ഞെടുപ്പ് ഘട്ടത്തിലും കൊലക്കത്തി താഴെവെക്കാൻ ആർ‌എസ്‌എസ് തയ്യാറാകുന്നില്ല എന്നതാണ് മണിലാലിൻറെ കൊലപാതകത്തിലൂടെ വ്യക്തമാകുന്നത്. എൽഡി എഫിൻറെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴാണ് അക്രമികൾ മണിലാലിനെ കുത്തിവീഴ്ത്തിയത്. മാരകമായി പരിക്കേറ്റ മണിലാലിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണപ്പെടുകയായിരുന്നു.

അഞ്ചു വര്ഷം മുമ്പ് ഗൾഫിൽനിന്ന് നാട്ടിലെത്തിയ മണിലാൽ വീട്ടിൽ ഹോം സ്റ്റേ നടത്താനുള്ള ശ്രമത്തിലായിരുന്നു. പ്രതി അശോകൻ ഡൽഹി പൊലീസിൽനിന്ന് അഞ്ച് മാസം മുമ്പ് വോളണ്ടറി റിട്ടയർമെന്റ് വാങ്ങിയ ശേഷം നാട്ടിലെത്തി ആർ‌എസ്‌എസ് പ്രവർത്തനത്തിൽ സജീവമായി. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്നാണ് അശോകൻ ബിജെപി അംഗത്വം നേരിട്ടുവാങ്ങിയത്. അശോകന്റെ ഭാര്യ മൺറോതുരുത്ത് നെന്മേനിതെക്ക് വാർഡിർത്ഥി ബിജെപിയുടെ ഡമ്മി സ്ഥാനാർത്ഥിയായിരുന്നു.

നേരത്തെ ബിഡിജെഎസ് പ്രവർത്ത കനായിരുന്നു മണിലാൽ. സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവർത്തകനായി തുടങ്ങിയപ്പോൾ തന്നെ  ആർ‌എസ്‌എസ്–ബിജെപി പ്രവർത്തകർക്ക് മണിലാലിനോട് വിരോധമുണ്ടായിരുന്നു. സേവന പ്രവർത്ത നങ്ങളിലെല്ലാം സജീവമായിരുന്നു അദ്ദേഹം. കോവിഡ് കാലത്ത് ഭക്ഷ്യക്കിറ്റും മാസ്കും വിതരണംചെയ്യുന്നത് ഉ ൾപ്പെ ടെയുള്ള പ്രവർത്തനങ്ങളിൽ മുന്നിലായിരുരുന്നു. അലൂമിനിയം ഫാബ്രിക്കേഷന് തൊഴിലാളിയായ മണിലാലാണ് ഭാര്യയും മകളും ഉൾപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയം. പരേതരായ രാജന്റെയും കമലാഭായിയുടെയും മകനാണ്. കൊല്ലം അയത്തിൽ ഡിവൈഎഫ്‌ഐ പ്രവർത്ത കനായിരുന്ന സുനിൽക്കുമാറിന്റെ രക്തസാക്ഷി ദിനത്തിലാണ് മറ്റൊരു സിപിഐ എം പ്രവർത്ത കന്റെ ജീവൻക്കൂടി ആർ‌എസ്‌എസുകാർ കവർന്നത്.

Related posts

Leave a Comment