ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ചു; കൂ​ടു​ത​ല്‍ “​മു​ദ്ര​വ​ച്ച’ തെ​ളി​വു​ക​ളു​മാ​യി ക​സ്റ്റം​സ്

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്തു​കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ പി​ന്‍​വ​ലി​ച്ചു. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ല്‍ ന​ല്‍​കി​യ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ചൊ​വ്വാ​ഴ്ച പ​രി​ഗ​ണി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശി​വ​ശ​ങ്ക​റി​ന്‍റെ ന​ട​പ​ടി.

സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്റ്റം​സ് ചോ​ദ്യം ചെ​യ്യ​ലി​നു ശേ​ഷം ശി​വ​ശ​ങ്ക​റി​നെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​പ്പോ​ള്‍ ശി​വ​ശ​ങ്ക​ര്‍ ജാ​മ്യാ​പേ​ക്ഷ ന​ല്‍​കി​യി​രു​ന്നു. കൊ​ച്ചി അ​ഡീ​ഷ​ണ​ല്‍ ചീ​ഫ് ജു​ഡീ​ഷ​ല്‍ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ അ​പേ​ക്ഷ​യാ​ണ് തി​ങ്ക​ളാ​ഴ്ച ശി​വ​ശ​ങ്ക​ര്‍ പി​ന്‍​വ​ലി​ച്ച​ത്. അ​തേ​സ​മ​യം, ശി​വ​ങ്ക​റി​നെ​തി​രെ സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു. കോ​ട​തി​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം മു​ദ്ര​വ​ച്ച ക​വ​റി​ലാ​ണു തെ​ളി​വു​ക​ള്‍ കൈ​മാ​റി​യ​ത്. ശി​വ​ശ​ങ്ക​റി​ന്‍റെ ജാ​മ്യാ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​തു മു​ന്നോ​ടി​യാ​യാ​ണു ക​സ്റ്റം​സ് കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ ഹാ​ജ​രാ​ക്കി​യി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment