മുംബൈ: പ്രമുഖ നടി ദിവ്യ ഭട്നാഗര്‍ (34) കോവിഡ് ബാധിച്ചു മരിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടര്‍ന്നു വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കോവിഡ് ബാധിച്ചതിനെ തുടര്‍ന്നു നവംബര്‍ 26-നാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഓക്സിജന്‍ ലെവല്‍ ക്രമാതീതമായി കുറഞ്ഞതിനെ തുടര്‍ന്ന് ഒരാഴ്ചയായി ഗുരുതരാവസ്ഥയിലായിരുന്നു ദിവ്യ.തേര യാര് ഹൂന് മെയ്ന്‍ എന്ന കോമേഡി ഷോ അവതരിപ്പിക്കുന്നതിനിടെയാണു ദിവ്യക്കു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.യേ റിശ്താ ക്യാ കെഹ്താ ഹായ്, സന്‍കാര്‍ ഉദാന്‍ ജീത് ഗെയ് തോ പിയ മോറെ, വിഷ് തുടങ്ങി നിരവധി ടെലിവിഷന്‍ പരിപാടികളില്‍ വേഷം ചെയ്തിട്ടുണ്ട്.
നടി ദിവ്യ ഭട്നാഗര്‍ കോവിഡ് ബാധിച്ചു മരിച്ചു
