മൈസുരു: കാമുകനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ച യുവതിക്കുനേരെ കുടുംബത്തിന്റെ ആക്രമണം. യുവതിയുടെ നാലു കൈവിരലുകള്‍ പിതാവും സഹോദരനും കൂടി മുറിച്ചുമാറ്റി.
ചാമരാജ്നഗര്‍ ഹന്നൂര് താലൂക്കിലെ പിജി പാളയ ഗ്രാമത്തിലെ ധനലക്ഷ്മിയുടെ (24) ഇടതു കൈയിലെ വിരലുകളാണു പിതാവ് ശിവസ്വാമി, സഹോദരന് മഹേന്ദ്ര എന്നിവര്‍ ചേര്‍ന്നു മുറിച്ചത്. ഇരുവരെയും ഹന്നൂര് പോലീസ് അറസ്റ്റ് ചെയ്തു.
സത്യ എന്ന യുവാവുമായി ദീര്‍ഘനാളായി ധനലക്ഷ്മി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. എന്നല്‍ ധനലക്ഷ്മിയുടെ വീട്ടുകാര്‍ ഈ ബാന്ധത്തെ അംഗീകരിച്ചില്ല. പിതാവിനെയും ബന്ധുക്കളെയും എതിര്‍ത്ത് യുവതി കാമുകനെ വിവാഹം കഴിക്കാന്‍ തയാറായത് ആക്രമണത്തിനു കാരണമായതെന്നു പോലീസ് പറഞ്ഞു.
വെട്ടേറ്റ് യുവതിയുടെ കൈവിരലുകളുടെ എല്ലുള്‍പ്പെടെ മുറിഞ്ഞിട്ടുണ്ടെന്നും കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ചാമരാജ്നഗര്‍ ജില്ലാ പോലീസ് സൂപ്രണ്ട് ദിവ്യ സാറാ തോമസ് പറഞ്ഞു.