ഇന്ധനവില കത്തുന്നു; രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍

കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യി അ​ഞ്ചാം ദി​വ​സ​വും പെ​ട്രോ​ള്‍, ഡീ​സ​ല്‍ വി​ല​ക​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ ഇ​ന്ധ​ന​വി​ല ക​ഴി​ഞ്ഞ ര​ണ്ട്​ വ​ര്‍​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന നി​ല​യി​ല്‍. ഞാ​യ​റാ​ഴ്​​ച പെ​ട്രോ​ള്‍ ലി​റ്റ​റി​ന്​ 28 പൈ​സ​യും ഡീ​സ​ലി​ന്​ 29 പൈ​സ​യു​മാ​ണ്​ വ​ര്‍​ധി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഉ​ള്‍​പ്പെ​ടെ സം​സ്ഥാ​ന​ത്തെ പ​ല കേ​ന്ദ്ര​ങ്ങ​ളി​ലും പെ​ട്രോ​ള്‍ വി​ല 85 രൂ​പ​യി​ലെ​ത്തി. ഞാ​യ​റാ​ഴ്​​ച തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​​​ട്രോ​ളി​ന്​ 85.41 രൂ​പ​യും ഡീ​സ​ലി​ന്​ 79.38 രൂ​പ​യു​മാ​ണ്​ വി​ല. കൊ​ച്ചി​യി​ല്‍ യ​ഥാ​ക്ര​മം 83.93 രൂ​പ​യും 77.88 രൂ​പ​യും. ഭൂ​രി​ഭാ​ഗം ജി​ല്ല ആ​സ്ഥാ​ന​ങ്ങ​ളി​ലും വി​ല 85 രൂ​പ​യി​ല്‍ താ​ഴെ​യാ​ണെ​ങ്കി​ലും ദൂ​ര​പ​രി​ധി​യ​നു​സ​രി​ച്ച്‌​ മാ​റ്റം വ​രു​ന്ന​തി​നാ​ല്‍​ ന​ഗ​ര​ത്തി​ന്​ പു​റ​ത്തെ മി​ക്ക സ്ഥ​ല​ങ്ങ​ളി​ലും 85ലെ​ത്തി.2018 സെ​പ്​​റ്റം​ബ​റി​ലാ​ണ്​ ഇ​തി​നു​മു​മ്ബ്​ നി​ല​വി​ലേ​തി​ന്​​ സ​മാ​ന നി​ര​ക്കി​ലേ​ക്ക്​ ഇ​ന്ധ​ന​വി​ല ഉ​യ​ര്‍​ന്ന​ത്. അ​ന്ന്​ തി​രു​വ​ന​ന്ത​പു​ര​ത്ത്​ പെ​​ട്രോ​ളി​ന്​ 84.33 രൂ​പ​യും ഡീ​സ​ലി​ന്​ 78.25 രൂ​പ​യു​മാ​യി​രു​ന്നു. അ​സം​സ്​​കൃ​ത എ​ണ്ണ​വി​ല​യി​ലെ വ​ര്‍​ധ​ന​യാ​ണ്​ ഇ​ന്ധ​ന​വി​ല കു​ത്ത​നെ വ​ര്‍​ധി​പ്പി​ക്കാ​ന്‍​ കാ​ര​ണ​മാ​യി എ​ണ്ണ​ക്ക​മ്ബ​നി​ക​ള്‍ പ​റ​യു​ന്ന​ത്. അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യി​ല്‍ ന​വം​ബ​ര്‍ 10ന്​ ​ബാ​ര​ലി​ന്​ 43.61 ഡോ​ള​റാ​യി​രു​ന്ന എ​ണ്ണ​ക്ക്​ ഇ​പ്പോ​ള്‍ 48.18 ഡോ​ള​റാ​ണ്. എ​ന്നാ​ല്‍, എ​ണ്ണ​വി​ല​യി​ലെ നേ​രി​യ വ​ര്‍​ധ​ന​യു​ടെ പേ​രി​ല്‍​പോ​ലും ഇ​ന്ധ​ന​വി​ല കൂ​ട്ടു​ന്ന ക​മ്ബ​നി​ക​ള്‍ എ​ണ്ണ​വി​ല കു​ത്ത​നെ ഇ​ടി​ഞ്ഞ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ലൊ​ന്നും വി​ല കു​റ​ച്ചി​ല്ല. വി​ല​ക്കു​റ​വി​െന്‍റ നേ​ട്ടം ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്ക്​ ല​ഭി​ക്കാ​ത്ത​വി​ധം കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ക്​​സൈ​സ്​ നി​കു​തി ഉ​യ​ര്‍​ത്തു​ക​യും ചെ​യ്​​തു.ന​വം​ബ​ര്‍ ഒ​ന്നി​നു​ശേ​ഷം സം​സ്ഥാ​ന​ത്ത്​ പെ​ട്രോ​ളി​ന്​ 2.52 രൂ​പ​യും ഡീ​സ​ലി​ന്​ 3.47 പൈ​സ​യും വ​ര്‍​ധി​ച്ചു. വി​ല​വ​ര്‍​ധ​ന​ വ​രും​ദി​വ​സ​ങ്ങ​ളി​ലും തു​ട​രു​മെ​ന്നാ​ണ്​ സൂ​ച​ന. ര​ണ്ട്​ മാ​സ​ത്തോ​ളം വി​ല​യി​ല്‍ കാ​ര്യ​മാ​യ മാ​റ്റ​മി​ല്ലാ​തി​രു​ന്ന​തി​ന്​ ശേ​ഷ​മാ​ണ്​ ഓ​രോ ദി​വ​സ​വും വി​ല വ​ര്‍​ധി​പ്പി​ച്ചു​തു​ട​ങ്ങി​യ​ത്.

Related posts

Leave a Comment