ബി.ജെ.പി സ്ഥാനാര്‍ഥിയെ കാണ്‍മാനില്ലെന്ന് പരാതി

കൊ​ട്ടാ​ര​ക്ക​ര: നെ​ടു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്ത്‌ അ​ഞ്ചാം വാ​ര്‍​ഡി​ലെ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി സി. ​അ​ജീ​വ്കു​മാ​റി​നെ (സു​ന്ദ​രി) കാ​ണ്മാ​നി​ല്ലെ​ന്ന് പ​രാ​തി.

തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി.​ജെ.​പി സ്ഥാ​നാ​ര്‍​ഥി​യാ​യി പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ട​യി​ല്‍ അ​ഞ്ചു​ദി​വ​സ​മാ​യി ഇ​യാ​ളെ കാ​ണാ​നി​ല്ലെ​ന്ന് ബ​ന്ധു​ക്ക​ള്‍ പൊ​ലീ​സി​ന് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

അ​ഞ്ചു​ദി​വ​സം മു​മ്ബ്് വ​രെ വീ​ടു​ക​ള്‍ ക​യ​റി വോ​ട്ട​ര്‍​മാ​രെ കാ​ണാ​നും പ്ര​ചാ​ര​ണ​ത്തി​നു​മെ​ല്ലാം സ​ജീ​വ​മാ​യി​രു​ന്ന അ​ജീ​വ് കു​മാ​ര്‍ പെ​ട്ടെ​ന്ന് അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു.

തി​രി​കെ​യെ​ത്തു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​യി​രു​ന്നു ബ​ന്ധു​ക്ക​ളും പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​രും. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ചാ​ര​ണം അ​വ​സാ​നി​ച്ച ഇ​ന്ന​ലെ​യും ഇ​യാ​ള്‍ എ​ത്തി​ച്ചേ​രാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ബ​ന്ധു​ക്ക​ള്‍ കൊ​ട്ടാ​ര​ക്ക​ര പൊ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment