ബംഗളൂരു : ബംഗളൂരു കലാപവുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
പോപ്പുലര്‍ഫ്രണ്ട് ആസൂത്രണം ചെയ്ത് നടത്തിയ ബംഗളൂരു കലാപത്തില്‍ കോണ്‍ഗ്രസിന്റെ മുന്‍ നഗരസഭ കൗണ്‍സിലറായ റാകിബ് സാക്കിര്‍ ആണ് അറസ്റ്റിലായത്. സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
അതേസമയം പോപ്പുലര്‍ ഫ്രണ്ട് കോണ്‍ഗ്രസ് ബന്ധമാണ് ഇതിലൂടെ പുറത്തുവരുന്നതെന്നാണ് നിരീക്ഷണം. കോണ്‍ഗ്രസ് എം.എല്‍.എയുടെ വീടാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതാവ് തന്നെ കൂട്ടു നിന്നത് പാര്‍ട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്. മതേതര മുഖംമൂടി കാട്ടി പാര്‍ട്ടിക്കുള്ളില്‍ കയറിക്കൂടിയിരിക്കുന്ന മത തീവ്രവാദികളെ കണ്ടെത്തണമെന്ന ആവശ്യവും പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നുണ്ട്.
സോഷ്യല്‍ മീഡിയില്‍ നടന്ന കമന്റ് യുദ്ധത്തിന്റെ തുടര്‍ച്ചയായാണ് അഖണ്ഡ ശ്രീനിവാസ മൂര്‍ത്തി എം.എല്‍.എയുടെ വീട് മതതീവ്രവാദികള്‍ ആക്രമിച്ചത്. എം.എല്‍.എയുടെ ബന്ധു മുഹമ്മദ് നബിയെ വിമര്‍ശിച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം.