കുരുക്കായി സ്വപ്‌നയുടെ മൊഴി; ശിവശങ്കറെ ഡോളര്‍ കടത്ത് കേസിലും പ്രതിയാക്കും

കൊച്ചി: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് പ്രതി ചേര്‍ക്കുമെന്ന് വിവരം. സ്വപ്‌നയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവശങ്കറിനെ പ്രതി ചേര്‍ക്കുക. ശിവശങ്കറിനോടൊപ്പം നാലുതവണ യാത്ര ചെയ്‌തപ്പോള്‍ ഡോളര്‍ കടത്തിയിട്ടുണ്ടെന്നായിരുന്നു സ്വപ്‌നയുടെ മൊഴി

ഡോളര്‍ കടത്തുന്ന കാര്യം ശിവശങ്കറിന് അറിയാമായിരുന്നു എന്നും പണം വിദേശത്ത് നിക്ഷേപിക്കാന്‍ ആണെന്ന് അദ്ദേഹത്തോട് പറഞ്ഞിരുന്നുതായും സ‌്വപ്‌ന മൊഴി നല്‍കിയിട്ടുണ്ട്. ഡോളര്‍ കടത്ത് കേസില്‍ ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കാനാണ് സാദ്ധ്യത.

നിലവില്‍ സ്വര്‍ണക്കടത്ത് കേസ്, കളളപ്പണം വെളുപ്പിക്കല്‍ കേസ് എന്നിവയിലും ശിവശങ്കര്‍ പ്രതിയാണ്. എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്, കസ്റ്റംസ് എന്നീ അന്വേഷണ ഏജന്‍സികളാണ് ശിവശങ്കറിനെതിരായ കേസുകള്‍ നിലവില്‍ അന്വേഷിക്കുന്നത്.

Related posts

Leave a Comment