പൊലീസ് നിയമ ഭേദഗതി: വിമര്‍ശനമുണ്ടാകുന്ന വിധത്തില്‍ കൊണ്ടുവന്നത് പോരായ്മയെന്ന് എം എ ബേബി

വിമര്‍ശനം ഉണ്ടാവുന്ന തരത്തില്‍ പൊലീസ് നിയമ ഭേദഗതി കൊണ്ടുവന്നത് പോരായ്മയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. വിവാദങ്ങള്‍ എങ്ങനെ ഒഴിവാക്കാമെന്ന് ഇനി ചര്‍ച്ച ചെയ്യും. നിയമ ഭേദഗതി പിന്‍വലിക്കാന്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തതാണെന്നും എം എ ബേബി പറഞ്ഞു.

പൊലീസ് നിയമ ഭേദഗതി സംബന്ധിച്ച്‌ സിപിഎമ്മിനുള്ളിലെ അതൃപ്തി വ്യക്തമാക്കുന്നതാണ് എം എ ബേബിയുടെ പ്രതികരണം. ഇന്നലെ സിപിഎം കേന്ദ്രകമ്മിറ്റിയുടെ ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് പൊലീസി നിയമ ഭേദഗതി നടപ്പാക്കില്ലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്.

പൊലീസ് നിയമ ഭേദഗതി ഓര്‍ഡിനന്‍സ് പിന്‍വലിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. നാളെ ചേരുന്ന മന്ത്രിസഭായോഗം ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെടും. പുതിയ നിയമം അനുസരിച്ച്‌ കേസെടുക്കരുതെന്ന് പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയെ അറിയിച്ചു. പൊലീസ് നിയമ ഭേദഗതി ചോദ്യം ചെയ്തുള്ള ഹരജികള്‍ കോടതി നാളെ വീണ്ടും പരിഗണിക്കും.

Related posts

Leave a Comment