ആരോഗ്യ സ്​ഥിതി ഗുരുതരം; ഇബ്രാഹിം കുഞ്ഞിനെ കസ്​റ്റഡിയില്‍ വിടാനികില്ലെന്ന്​ കോടതി

കൊച്ചി: മുന്‍മന്ത്രി ഇബ്രാഹീം കുഞ്ഞിനെ കൂടുതല്‍ ചോദ്യം ചെയ്യാനായി വിജിലന്‍സിന്‍െറ​ കസ്​റ്റഡിയില്‍ വിടാനികില്ലെന്ന്​ കോടതി. കസ്​റ്റഡിയില്‍ വിട്ടാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിന്‍െറ അടിസ്​ഥാനത്തിലാണ്​ കോടതിയുടെ തീരുമാനം. ഇബ്രാഹീം കുഞ്ഞിന്‍െറ ആരോഗ്യസ്​ഥിതി ഗുരുതരമാണെന്നാണ്​ മെഡിക്കല്‍ ബോര്‍ഡിന്‍െറ റിപ്പോര്‍ട്ടിലുള്ളത്​. കീമോ തെറാപ്പിയടക്കമുള്ള ചികിത്സകള്‍ ആവശ്യമുള്ള അവസ്​ഥയിലാണ്​ ഇബ്രാഹീം കുഞ്ഞ്​.

ഇബ്രാഹീം കുഞ്ഞിന്‍െറ ചികിത്സ സര്‍ക്കാര്‍ ആശുപത്രിയിലേക്ക്​ മാറ്റാനും തുടര്‍ന്ന്​ അവിടെ വെച്ച്‌​ ചോദ്യം ചെയ്യാനുമുള്ള സാധ്യതയാണ്​ ഇപ്പോള്‍ വിജിലന്‍സ്​ പരിഗണിക്കുന്നത്​. ഇബ്രാഹീം കുഞ്ഞിന്​ ലഭിച്ചുകൊണ്ടിരിക്കുന്ന ചികിത്സകള്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ലഭ്യമാക്കാനാകുമോ എന്നാണ്​ ഇപ്പോള്‍ വിജിലന്‍സ്​ പരിഗണിക്കുന്നത്​. സര്‍ക്കാര്‍ ആശുപത്രിയില്‍ സൗകര്യം ലഭ്യമാണോ എന്ന്​ കോടതി ഡി.എം.ഒയോട്​ അന്വേഷിച്ചിട്ടുണ്ട്​.

പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ടാണ്​ മുന്‍മന്ത്രിയും മുസ്​ലിം ലീഗ്​ നേതാവുവുമായ ഇബ്രാഹീം കുഞ്ഞിനെ വിജിലന്‍സ്​ അറസ്​റ്റ്​ ചെയ്​തത്​. പൊതുമരാമത്ത്​ സെക്രട്ടറി ആയിരുന്ന ടി.ഒ. സൂരജിന്‍െറ മൊഴിയുടെ അടിസ്​ഥാനത്തിലാണ്​ ഇബ്രാഹീം കുഞ്ഞിനെതിരെ വിജിലന്‍സ്​ നടപടി തുടങ്ങിയത്​.

Related posts

Leave a Comment