തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടുവെന്ന് അംഗീകരിക്കാന്‍ തയാറാകാതിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒടുവില്‍ വഴങ്ങി. അധികാര കൈമാറ്റത്തിന് തയാറാണെന്നു ട്രംപ് ജോ ബൈഡന് ക്യാംപിനെ അറിയിച്ചു. അധികാര കൈമാറ്റത്തിനുള്ള നടപടിക്രമങ്ങള്‍ക്ക് ട്രംപ് വൈറ്റ് ഹൗസ് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
റിപ്പബ്ലിക്കന്‍കാരനായ ട്രംപ് നവംബര്‍ 3 ലെ തിരഞ്ഞെടുപ്പില്‍ തെളിവുകള്‍ നല്‍കാതെ വ്യാപകമായി വോട്ടു തട്ടിപ്പ് നടന്നുവെന്നു ആരോപിച്ചു. ബിഡന്റെ വിജയം അദ്ദേഹം അംഗീകരിച്ചിട്ടില്ലെങ്കിലും, തിങ്കളാഴ്ച അദ്ദേഹം നടത്തിയ പ്രഖ്യാപനം തോല്‍വി സമ്മതിക്കുന്നതായിരുന്നു. നവംബര്‍ 3ന് നടന്ന തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വിജയിച്ചിരുന്നെങ്കിലും ഇത് അംഗീകരിക്കാന്‍ ട്രംപ് ഇതുവരെ തയാറായിരുന്നില്ല. എന്നാല്‍ അധികാരകൈമാറ്റത്തിന് തിങ്കളാഴ്ച ട്രംപ് സമ്മതം മൂളിയതായി വൈറ്റ് ഹൗസ് അധികൃതര്‍ അറിയിച്ചു.
നടപടിക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫിസിന് 63 ലക്ഷം ഡോളര്‍ അനുവദിച്ചു. മിഷിഗന്‍ സ്റ്റേറ്റിലും ബൈഡന് അനുകൂലമായി ഫലം പുറത്തുവന്നതോടെയാണ് ട്രംപിന്റെ മനംമാറ്റം. തീരുമാനത്തെ ബൈഡന്റെ ടീം സ്വാഗതം ചെയ്തു. പുതിയ പ്രസിഡന്റിന് സുഗമവും സമാധാനപരവുമായി അധികാരം കൈമാറുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് ബൈഡന്റെ ക്യാംപ് പ്രസ്താവനയില്‍ പറഞ്ഞു.