അഭയ കേസ്; സിസ്റ്റര്‍ സെഫിയും താനും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെയാണ് ജീവിച്ചതെന്ന് ഫാ. തോമസ് കോട്ടൂര്‍ സമ്മതിച്ചെന്ന് പ്രോസിക്യൂഷന്‍

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസില്‍ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂര്‍ കുറ്റസമ്മതം നടത്തിയതിന് കോടതിക്ക് മുന്‍പില്‍ ശക്തമായ തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍. സെഫിയും താനും ഭാര്യാ ഭര്‍ത്താക്കന്‍മാരെ പോലെയാണ് ജീവിച്ചതെന്ന് ഫാ. തോമസ് കോട്ടൂര്‍ സമ്മതിച്ചെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിച്ചു.

തന്റെ ളോഹയ്ക്കുള്ളില്‍ ഉള്ളത് കരിങ്കല്ല് അല്ല.താന്‍ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റു പറ്റിയെന്നും ഫാ.കോട്ടൂര്‍ നേരിട്ട് കുറ്റസമ്മതം നടത്തിയതിന് ശക്തമായ തെളിവുകള്‍ ലഭിച്ചു. ഈ തെളിവുകള്‍ സിബിഐ കോടതിക്ക് മുന്‍പില്‍ ഉണ്ടെന്നാണ് പ്രോസിക്യൂഷന്റെ വാദം.

കന്യാചര്‍മ്മം കൃത്രിമമായി വച്ചുപിടിപ്പിച്ചതിന്റെ പിന്നില്‍ സൈക്കോളജി പ്രൊഫസറായ ഫാ.കോട്ടൂരിന്റെ ക്രിമിനല്‍ ബുദ്ധിയാണെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചിരിക്കുന്നത്.

Related posts

Leave a Comment