തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നല്കാന് എന്‍ഫോഴ്സ്മെന്റ് നിര്‍ബന്ധിക്കുന്നുവെന്ന രീതിയില്‍ സ്വര്‍ണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റേതായി പ്രചരിക്കുന്ന ശബ്ദരേഖയില്‍ ഉളളത് സ്വപ്നയുടെ ശബ്ദം തന്നെയാണെന്ന് ദക്ഷിണ മേഖല ജയില്‍ ഡി ഐ ജി സ്ഥിരീകരിച്ചു. എന്നാല്‍ ശബ്ദരേഖ ജയിലില്‍ വച്ചല്ല റെക്കോഡ് ചെയ്തതെന്നും പുറത്ത് തെളിവെടുപ്പിന് പോയപ്പോള്‍ റെക്കോഡ് ചെയ്തതാവാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജയില്‍ ഡി ഐ ജിക്ക് ഇത് സംബന്ധിച്ച് റിപ്പാേര്‍ട്ട് ഇന്നുതന്നെ റിപ്പോര്‍ട്ട് നല്‍കും.
ശബ്ദരേഖയിലുളളത് സ്വപ്നയുടെ ശബ്ദം തന്നെ, റെക്കോഡ് ചെയ്തത് ജയിലില്‍ വച്ചല്ലെന്ന് ദക്ഷിണ മേഖല ജയില്‍ ഡി ഐ ജി
