ബിനീഷ് കോടിയേരി സിനിമയില്‍ അഭിനയിച്ചത് പണത്തിനു വേണ്ടിയല്ല, അഭിനയമോഹം കൊണ്ട്; പ്രതിഫലം കിട്ടിയത് ഏഴു ചിത്രങ്ങളില്‍ മാത്രം

ബംഗളുരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി സിനിമയില്‍ അഭിനയിച്ചത് പണത്തിനു വേണ്ടിയല്ല മറിച്ച്‌ അഭിയനയമോഹം കൊണ്ട് മാത്രമാണെന്ന് അഭിഭാഷകന്‍. അഭിനയിച്ചതിന് പ്രതിഫലം കിട്ടിയത് വെറും ഏഴുസിനിമകളില്‍ മാത്രമാണ്. എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് വാദിക്കുന്നതിനിടെ ബിനീഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന് ഹോട്ടല്‍ തുടങ്ങാനായി വായ്പയെടുത്ത് 39 ലക്ഷം രൂപയാണ് കൈമാറിയതെന്നും അനൂപിന്റെ ലഹരി ഇടപാടുകളെക്കുറിച്ച്‌ ബിനീഷ് അറിഞ്ഞിരുന്നില്ലെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. സാമ്ബത്തിക ഇടപാടുകള്‍ മാത്രം ചൂണ്ടിക്കാട്ടി ബിനീഷിനെ അറസ്റ്റ് ചെയ്ത ഇ.ഡി നടപടി നിയമവിരുദ്ധമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തി. എന്നാല്‍, ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് ഇ.ഡി അഭിഭാഷകന്‍ ബോധിപ്പിച്ചു. നവംബര്‍ 25 നാണ് ബിനീഷിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി അവസാനിക്കുക.

അതേസമയം, മയക്കുമരുന്ന് കേസില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ (എന്‍.സി.ബി)യുടെ കസ്റ്റഡിയില്‍ കഴിയുന്ന ബിനീഷ് അറസ്റ്റ് നടപടികള്‍ ഒഴിവാക്കാന്‍ കര്‍ണാടക ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി. ഹര്‍ജി ഇന്ന് പരിഗണിക്കും.

കളളപ്പണം വെളുപ്പിക്കല്‍ കേസില്‍ കേരളത്തിലെ കൂടുതല്‍പ്പേരിലേക്ക് ഇഡിയുടെ അന്വേഷണം എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇവരെ ചോദ്യംചെയ്യാനും കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിക്കാനുമായി ഇഡി ഉടന്‍ കേരളത്തില്‍ എത്തിയേക്കുമെന്നാണ് അറിയുന്നത്. നേരത്തേ ബിനീഷുമായി സാമ്ബത്തിക ഇടപാടുളള ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി പരിശോധന നടത്തിയിരുന്നു. അപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍പ്പേരിലേക്ക് അന്വേഷണം നീളുന്നത്.

Related posts

Leave a Comment