തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

തൃശൂര്‍: വെള്ളിയാഴ്ച തൃശൂര്‍ ജില്ലയിലെ സ്‌കൂളുകള്‍ക്ക് നിയന്ത്രിത അവധി പ്രഖ്യാപിച്ചു. ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകള്‍ക്കും നാളെ അവധിയായിരിക്കും. മറ്റ് സ്‌കൂളുകള്‍ക്ക് പ്രവ്യത്തി ദിവസമായിരിക്കും, അവധി ബാധകമായിരിക്കില്ല. തൃശൂര്‍ ജില്ലയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. ഈ പ്രദേശങ്ങളിലുള്ളവര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലാണ് കഴിയുന്നത്. വെള്ളക്കെട്ടിലായ പ്രദേശങ്ങള്‍ പൂര്‍വസ്ഥിതിയിലാകാന്‍ ഇനിയും സമയമെടുക്കും. അതുവരെ ഈ പ്രദേശങ്ങളിലുള്ളവര്‍ക്ക് ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് കഴിയേണ്ടി വരും.

Related posts

Leave a Comment