ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റില്‍ കവിത ചൊല്ലി കെ.ടി ജലീലിന്‍റെ പ്രതികരണം

തിരുവനന്തപുരം: മുന്‍മന്ത്രി ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റില്‍ പ്രതികരണവുമായി മന്ത്രി കെ ടി ജലീല്‍. മഹാകവി ഉള്ളൂര്‍ എസ്.പരമേശ്വരയ്യരുടെ വരികളാണ് കെ.ടി ജലീല്‍ ചൊല്ലിയത്. ‘നമുക്ക് നാമേ പണിവത് നാകം നരകവുമതുപോലെ’ എന്നാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റിനെക്കുറിച്ച്‌ ജലീല്‍ പ്രതികരിച്ചത്. നമുക്ക് നമ്മള്‍ തന്നെയാണ് സ്വര്‍ഗം പണിയുന്നത്, അതുപോലെ നരകം തീര്‍ക്കുന്നതും നാം തന്നെ എന്നാണ് ഈ വരികളുടെ അര്‍ഥം. മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് ഒന്നും പറയാതെ പോകുകയായിരുന്നു മന്ത്രി.

പാലാരിവട്ടം പാലം അഴിമതി കേസില്‍ ഇന്ന് രാവിലെയാണ് ഇബ്രാഹിംകുഞ്ഞിന്‍റെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അറസ്റ്റ്. അറസ്റ്റ് രാഷ്ട്രീയപ്രേരിതമാണെന്ന് ലീഗ് നേതാക്കള്‍ പ്രതികരിച്ചു. അനവസരത്തിലുള്ള രാഷ്ട്രീയ പ്രേരിതമായ അറസ്റ്റ് എന്നാണ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞത്.

Related posts

Leave a Comment