മലയാളത്തില്‍ തിളങ്ങിനിന്ന ഗ്ലാമര്‍ നായികയായിരുന്നു വിചിത്ര. മലയാളി അല്ലങ്കില്‍ കൂടി താരത്തിന് നിരവധി മലയാളി ആരാധകര്‍ ഉണ്ടായിരുന്നു. ഗ്ലാമര്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്ന താരം വളരെ പെട്ടന്ന് തന്നെയാണ് പ്രേക്ഷക ശ്രദ്ധ നേടിയെടുക്കാന്‍ തുടങ്ങിയത്. ഇപ്പോഴിതാ താരം തന്റെ അഭിനയ ജീവിതത്തില്‍ ഉണ്ടായ മോശം അനുഭവം തുറന്നു പറയുകയാണ്. ഒരിക്കല്‍ തനിക്ക് ഒരു സംവിധായകന്റെ മുഖത്തടിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് വിചിത്രം പറഞ്ഞത്.
Vichitra
ഷക്കീല മലയാള സിനിമയില്‍ നിറഞ്ഞു നില്ക്കുന്ന സമയം ആയിരുന്നു അത്. അന്ന് എനിക്ക് ഒരു സംവിധായകന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു. ഇന്ഡസ്ട്രീയില് ഷക്കീല തിളങ്ങി നില്ക്കുന്ന സമയം ആയത് കൊണ്ട് ഞാന്‍ സിനിമ ചെയ്താല്‍ അത് വിജയിക്കുമോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചു. അപ്പോള്‍ താന്‍ മമ്മൂട്ടിയെ വെച്ച് സിനിമ ചെയ്ത ആളാണെന്നും സിനിമ വിജയിപ്പിക്കാന്‍ തനിക്ക് കഴിവുണ്ടെന്നും ആണ് അദ്ദേഹം പറഞ്ഞത്. എന്റെ പരീക്ഷ സമയത്ത് ആയിരുന്നു സിനിമയുടെ ഷൂട്ടിങ്. പരീക്ഷ പോലും എഴുതാതെ ആയിരുന്നു ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്. സിനിമയില്‍ വളരെ മാന്യമായി മാത്രമേ അഭിനയിക്കു എന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞിരുന്നു.
Vichitra Images
മാന്യമായി മാത്രമേ സിനിമ എടുക്കു എന്ന് അദ്ദേഹം എനിക്ക് വാക്കും തന്നു. അങ്ങനെ പറഞ്ഞ രംഗങ്ങള്‍ എല്ലാം അഭിനയിച്ചു ഞാന്‍ തിരികെ വീട്ടില്‍ വന്നു. എന്നാല്‍ കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ അദ്ദേഹം വീണ്ടും എന്നെ വിളിച്ചു. ചില രംഗങ്ങള്‍ ചിത്രീകരിക്കാന്‍ ബാക്കിയുണ്ടെന്നും അത് കുളിസീനും ബലാത്സംഗ രംഗവുമാണ്. യെങ്കിലും ആ രംഗങ്ങളും മോശമായി ചിത്രീകരിക്കില്ലെന്നും അയാള്‍ പറഞ്ഞു. എന്നാല്‍ സിനിമയുടെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ ശരിക്കും ഞാന്‍ ഞെട്ടി പോയി. ബലാത്സംഗ രംഗമാണ് സിനിമയുടെ പോസ്റ്ററില്‍ അച്ചടിച്ചത്. മാത്രവുമല്ല സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റും. എനിക്ക് ദേക്ഷ്യവും സങ്കടവും ഒരുപോലെ വന്നു. എന്റെ നിയന്ത്രണം പോയി. ഞാന്‍ വഞ്ചിക്കപ്പെട്ടു എന്ന് എനിക്ക് ബോധ്യമായി. അതോടെ ഞാന്‍ അയാളുടെ അടുക്കല്‍ പോയി. ആദ്യം അദ്ദേഹത്തിന്റെ കരണത്തടിക്കുകയും പിന്നെ കുറെ ചീത്ത വിളിക്കുകയും ചെയ്ത ശേഷം ആണ് ഞാന്‍ അവിടെ നിന്നും തിരിച്ചു പോയത്.