കൊച്ചി: സ്വര്‍ണവില കുതിച്ചുയരുന്നു. ആഭ്യന്തരവിപണിയില്‍ ഇതാദ്യമായി വില പവന് 28,000 രൂപ എന്ന റെക്കോഡ് ഉയരത്തിലെത്തി. ഇന്നലെ രാവിലെ പവന് 120 രൂപ കുറഞ്ഞ ശേഷം ഇന്ന് വീണ്ടും വില ഉയരുകയായിരുന്നു. ഇന്ന് പവന് 200 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. ഗ്രാമിന് 25 രൂപ കൂടി 3,500 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തില്‍ ഒരിക്കല്‍ മാത്രമാണ് സ്വര്‍ണത്തിന് വില കുറഞ്ഞത്, ഇന്നലെ മാത്രം. ഈ മാസം ഒന്നിന് സ്വര്‍ണവില പവന് 25,680 രൂപയായിരുന്നു. 15 ദിവസം കൊണ്ട് 2,320 രൂപയാണ് പവന് വര്‍ധിച്ചത്.
രൂപയുടെ മൂല്യം ഇടിഞ്ഞതും രാജ്യാന്തരവിപണിയിലെ വിലക്കയറ്റവുമാണ് ആഭ്യന്തരവിപണിയിലും പ്രതിഫലിക്കുന്നത്.
Gold prices slump after hitting record high