ചരിത്രമായി ജോ ബൈഡന്‍റെ അരിസോണയിലെ മിന്നും ജയം

വാഷിങ്ടണ്‍: ഡെമോക്രാറ്റിക് പ്രസിഡന്‍റ് സ്ഥാനാര്‍ഥി ജോ ബൈഡന്‍റെ അരിസോണ സംസ്ഥാനത്ത് നിന്നുള്ള വിജയം അമേരിക്കയുടെ രാഷ്ട്രീയ ചരിത്രമായി. 1996ന് ശേഷം അരിസോണയില്‍ നിന്ന് വിജയിക്കുന്ന ആദ്യ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയാണ് ബൈഡന്‍.

24 വര്‍ഷത്തിന് ശേഷം നേടിയ തിളക്കമാര്‍ന്ന വിജയം അമേരിക്കയുടെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ടു. 7279 വോട്ടര്‍മാരുള്ള സംസ്ഥാനത്ത് നിന്ന് 11 ഇലക്ടറല്‍ വോട്ടുകളും ബൈഡന്‍ നേടി.

51.2 ശതമാനം വോട്ട് ബൈഡന്‍ നേടിയപ്പോള്‍ എതിരാളി ഡോണള്‍ഡ് ട്രംപിന് 47.4 ശതമാനവും മറ്റൊരു സ്ഥാനാര്‍ഥി ജോ ജോര്‍ഗന്‍സന് 1.4 ശതമാനം വോട്ടുമാണ് ലഭിച്ചത്.

Related posts

Leave a Comment