തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ റെയ്ഡ് നടത്തുന്നു. മരുതന്‍കുഴിയിലെ കോടിയേരി എന്ന് പേരിട്ടിരിക്കുന്ന വീട്ടില്‍ ബംഗളുരു മയക്കുമരുന്ന് കേസിനോട് അനുബന്ധിച്ചാണ് റെയ്ഡ്. എട്ടംഗ സംഘമാണ് പരിശോധനക്ക് എത്തിയിട്ടുള്ളത്. ഇഡിക്കൊപ്പം കര്‍ണാടക പോലീസും സിആര്‍പിഎഫും ഉണ്ട്. കഴിഞ്ഞ ദിവസം ഇഡിയുടെ എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിരുന്നു.
വീട്ടില്‍ നിലവില്‍ ആള് താമസമില്ല. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരി ബാലകൃഷ്ണനും ഭാര്യയും എകെജി സെന്ററിലെ ഫ്ളാറ്റിലേക്ക് താമസം മാറ്റിയിട്ടുണ്ട്. വീട്ടില്‍ നിന്ന് വിലപ്പെട്ട രേഖകള്‍ എല്ലാം മുന്‍പ് തന്നെ കടത്തി എന്ന രഹസ്യവിവരവും ഇഡിക്ക് ലഭിച്ചിട്ടുണ്ട്.
ബിനീഷിന്റെ ബിനാമിയെന്ന് കരുതുന്ന അബ്ദുള്‍ ലത്തീഫിനെ ചോദ്യം ചെയ്യാനും, ഇയാളുടെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും നീക്കമുണ്ട്. അബ്ദുള്‍ ലത്തീഫുമായി ചേര്‍ന്ന് വിവിധ കമ്ബനികളില്‍ ബിനീഷ് വന്‍ തുക നിക്ഷേപം നടത്തിയെന്നാണ് ഇ.ഡി നിഗമനം.
Dailyhunt